കേരളം

kerala

ETV Bharat / entertainment

ഹമ്പോ... ഇത് ബ്രഹ്മാണ്ഡമല്ല, അതുക്കും മേലെ!; തരംഗമായി 'കൽക്കി 2898 എഡി' ട്രെയിലര്‍ - Kalki 2898 AD trailer out - KALKI 2898 AD TRAILER OUT

ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന 'കൽക്കി 2898 എഡി' യുടെ ട്രെയിലർ പുറത്ത്.

KALKI 2898 AD ANIME SERIES  കൽക്കി 2898 എഡി  PRABHAS AND DEEPIKA PADUKONE MOVIE  വൈജയന്തി മൂവീസ്
Kalki 2898 AD (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 7:00 AM IST

Updated : Jun 11, 2024, 9:23 AM IST

വൈജയന്തി മൂവീസിന്‍റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 എഡി'യുടെ ട്രെയിലർ പുറത്ത്. റിലീസ് ചെയ്‌ത് നിമിഷനേരം കൊണ്ട് വലിയ പ്രേക്ഷക സ്വീകാര്യത നേടാൻ ട്രെയിലറിന് സാധിച്ചു. ജൂണ്‍ 27നാണ് ചിത്രം റിലീസിനെത്തുന്നത്.

റിലീസിന് മുൻപ് തന്നെ ചിത്രം രചിക്കുന്നത് പുതു ചരിത്രങ്ങളാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിച്ചത് ടീം കൽക്കി 2898 എഡിയാണ്. ഇവരുടെ ആദ്യ എപ്പിസോഡ് 'ഭുജി ആൻഡ് ഭൈരവ' പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌ത ആനിമേഷൻ സീരീസിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്‌ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്‍റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ - ശബരി

Also Read:'നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്'; കൗതുകമുണർത്തി 'ഗ്ർർർ' ട്രെയിലര്‍

Last Updated : Jun 11, 2024, 9:23 AM IST

ABOUT THE AUTHOR

...view details