കേരളം

kerala

ETV Bharat / entertainment

16 ദിവസം കൊണ്ട് സ്വപ്‌നസംഖ്യയില്‍; 'കല്‍ക്കി 2898 എഡി' 1000 കോടി ക്ലബില്‍ - Kalki 2898 AD Collection - KALKI 2898 AD COLLECTION

റിലീസ് ചെയ്‌ത്‌ മൂന്നാം വാരത്തിലും മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടര്‍ന്ന്‌ പ്രഭാസ്‌-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'.

PRABHAS STARRER KALKI 2898 AD  NAG ASHWIN PRABHAS MOVIE  കൽക്കി 2898 എഡി  കല്‍ക്കി എഡി 2898 കളക്ഷൻ
Kalki 2898 AD Poster (ETV Bharat)

By ETV Bharat Kerala Team

Published : Jul 13, 2024, 3:58 PM IST

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' കളക്ഷൻ 1000 കോടി കവിഞ്ഞു. റിലീസ് ചെയ്‌ത്‌ മൂന്നാം വാരത്തിലും മികച്ച അഭിപ്രായങ്ങളുമായി ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

2024 ജൂൺ 27 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മ്മാണ കമ്പനിയായ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. കേരള ബോക്‌സ്‌ ഓഫിസിൽ 10 കോടി ഷെയർ കടന്ന 'ബാഹുബലി 2: ദ കൺക്ലൂഷൻ' ശേഷം കേരളത്തിൽ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവിയാണ് 'കൽക്കി 2898 എഡി' ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചി മൾട്ടിപ്ലക്‌സിൽ നിന്ന് മാത്രമായി 2 കോടിക്ക് മുകളിലാണ് ചിത്രം കളക്‌റ്റ് ചെയ്‌തത്. 'ബാഹുബലി 2: ദ കൺക്ലൂഷൻ' 72.5 കോടി, 'കൽക്കി 2898 എഡി' 26.5 കോടി, 'ആർആർആർ' 25.50 കോടി, 'സലാർ' 16.75 കോടി, 'പുഷ്‌പ ദി റൈസ്' 14.70 കോടി എന്നീ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ മികച്ച രീതിയിൽ ഗ്രോസ് കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് വെറും 15 ദിവസങ്ങൾ കൊണ്ടാണ് 'കൽക്കി 2898 എഡി'യും സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്‌സ്‌', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101 ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്‌ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലകനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ 'സുമതി'യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവി'നെ അമിതാഭ് ബച്ചനും 'യാസ്‌കിനെ' കമൽ ഹാസനും 'ക്യാപ്റ്റനെ' ദുൽഖർ സൽമാനും 'റോക്‌സി'യെ ദിഷാ പടാനിയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ:ഇന്ത്യൻ 2 vs സർഫിറ: കമൽ ഹാസനോ അക്ഷയ് കുമാറോ; ബോക്‌സോഫിസ് പോരാട്ടത്തിൽ ആര്?

ABOUT THE AUTHOR

...view details