ചെമ്പൻ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, ഗുണനിധി, കാളി വെങ്കട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അലങ്ക്'. എസ് പി ശക്തിവേൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നിരിക്കുകയാണ്.
'അലങ്കി'ലെ 'കാളിയമ്മ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് റിലീസായിരിക്കുന്നത്. മോഹൻ രാജന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അജേഷാണ്. സത്യപ്രകാശാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
'ഉറുമീൻ', 'പയനികൾ ഗവനിക്കവും' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എസ് പി ശക്തിവേലിന്‍റെ പുതിയ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. തമിഴ്‌നാടിന്‍റെയും കേരളത്തിന്‍റെയും അതിർത്തിയിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് സംവിധായകൻ ശക്തിവേൽ 'അലങ്ക്' ഒരുക്കുന്നത്.
കൊട്രവൈ, റെജിൻ റോസ്, ഷൺമുഖം മുത്തുസാമി, മാസ്റ്റർ അജയ്, ഇധയകുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഡിജി ഫിലിം കമ്പനിയുടെയും മാഗ്നാസ് പ്രൊഡക്ഷൻസിന്‍റെയും ബാനറുകളിൽ യഥാക്രമം ഡി ശബരീഷും എസ് എ സംഘമിത്രയും ആണ് 'അലങ്ക്' സിനിമയുടെ നിർമാണം. എസ് പാണ്ടികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സാൻ ലോകേഷ് ആണ്. ഡി ശങ്കർ ബാലാജിയാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
കല : പി എ ആനന്ദ്, സ്റ്റണ്ട് : ദിനേശ് കാശി, സൗണ്ട് എഫ്എക്‌സ് : എ സതീഷ് കുമാർ, നൃത്തസംവിധാനം : അസ്ഹർ, ദസ്‌ത, അഡീഷണൽ ആർട്ട് : ദിനേശ് മോഹൻ, മേക്കപ്പ് : ഷെയ്‌ഖ് ബാഷ, അനിമൽ ട്രെയിനർ : ചെന്തു മോഹൻ, കോസ്റ്റ്യൂം : ടി പാണ്ഡ്യൻ, ഡിസൈനർ : ജോഷ്വ മാക്‌സ്‌വെൽ ജെ, ഗാനരചന : മോഹൻരാജൻ, കവിൻ, വിഷ്‌ണു എടവൻ.
വിഎഫ്‌എക്‌സ് : പിക്‌സൽ ലൈറ്റ് സ്റ്റുഡിയോ, ഡിനോട്ട് (Pixel Light Studio, DNote), കളറിസ്റ്റ് : രംഗ, ഡി ഐ : പിക്‌സൽ ലൈറ്റ് സ്റ്റുഡിയോ, ക്രിയേറ്റീവ് പ്രമോഷൻ : സൗത്ത് സ്റ്റുഡിയോകൾ, ജക്കാർത്ത എന്‍റർപ്രൈസസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : എസ് മുരുകൻ, പ്രൊഡക്ഷൻ കൺട്രോളർ : അരുൺ വിച്ചു, പ്രൊഡക്ഷൻ മാനേജർ : ആർ കെ സേതു, അസിസ്റ്റന്‍റ് പ്രൊഡക്ഷൻ മാനേജർ : സേട്ടു ബോൾഡ്, പബ്ലിസിറ്റി ഡിസൈൻ : തണ്ടോറ, പബ്ലിസിറ്റി സ്റ്റിൽ : ആർ മനോ, കമലേഷ് സത്യൻ, ഡയറക്ഷൻ ടീം : വീര വിജയരംഗം, അരുൺ ശിവ സുബ്രഹ്മണ്യം, വിജയ് സീനിവാസൻ, ലിയോ ലോഗൻ, അഭിലാഷ് സെൽവമണി, സെബിൻ എസ്, ദേവദാസ് ജാനകിരാമൻ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ. സിനിമയുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.