ന്യൂഡല്‍ഹി: ചലചിത്ര അവാര്‍ഡുകളുടെ പേരുകളിലും സമ്മാനത്തുകകളിലും മാറ്റങ്ങള്‍ വരുത്തി ദേശീയ ചലചിത്ര പുരസ്‌കാര സമിതി. പുരസ്‌കാരങ്ങളില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്‌ത സിനിമ താരം നര്‍ഗീസ് ദത്തിന്‍റെയും പേരുകള്‍ ഒഴിവാക്കി. നവാഗത സംവിധായകനുള്ള അവാര്‍ഡില്‍ ഇനി മുതല്‍ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല പകരം ഒരു സംവിധായകന്‍റെ മികച്ച നവാഗത ചിത്രം (Best Debut Film Of A Director) എന്നാക്കിയാണ് പുനര്‍നാമകരണം ചെയ്‌തത്. അതേസമയം ദേശീയോദ്‌ഗ്രന്ഥന ചലചിത്രത്തിനുള്ള പുരസ്‌കാരമാണ് നര്‍ഗീസ് ദത്തിന്‍റെ പേരില്‍ നല്‍കിയിരുന്നത്. ഇതിന്‍റെ പേര് 'ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം' (Best Feature Film Promoting National, Social, and Environmental Values) എന്നാക്കിയുമാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കമുള്ള അവാര്‍ഡിനൊപ്പം നല്‍കുന്ന സമ്മാന തുക വിതരണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് (National Film Award). നിര്‍മാതാവും സംവിധായകനും ഒരുമിച്ച് സമ്മാനത്തുക പങ്കിടുന്നതിന് പകരം സംവിധായകര്‍ക്ക് മാത്രമാണ് തുക ലഭിക്കുക (Indira Gandhi Award for Best Debut Film). ദാദസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്‍റെ ക്യാഷ് പ്രൈസ് 10 ലക്ഷം രൂപയില്‍ നിന്നും 15 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്‌തു.