കേരളം

kerala

ETV Bharat / entertainment

കേരളത്തിൽ 'ഇന്ത്യൻ 2' അഡ്വാൻസ് ബുക്കിങ് ജൂലൈ പത്ത് മുതൽ; വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസ് - Indian 2 Kerala advance booking

കമൽ ഹാസൻ നായകനാകുന്ന 'ഇന്ത്യൻ 2' ജൂലൈ 12ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്.

INDIAN 2 RELEASE  INDIAN 2 UPDATES  KAMAL HAASAN INDIAN MOVIES  കമൽ ഹാസൻ ഇന്ത്യൻ 2 സിനിമ
'Indian 2' Movie (ETV Bharat)

By ETV Bharat Kerala Team

Published : Jul 9, 2024, 6:53 PM IST

ലകനായകൻ കമൽ ഹാസൻ നായകനാകുന്ന 'ഇന്ത്യൻ 2'വിന്‍റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. ഷങ്കർ സംവിധാനം ചെയ്‌ത ഈ ബ്രഹ്മാണ്ഡ ചിത്രം ജൂലൈ 12ന് ആഗോള തലത്തിൽ പ്രേക്ഷകരുടെ മുന്നിലേക്കെത്തും. 'ഇന്ത്യൻ 2'വിന്‍റെ അഡ്വാൻസ് ബുക്കിങ് വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.

ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ജൂലൈ 10 ബുധനാഴ്‌ച വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങി എല്ലാ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാകും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് 'ഇന്ത്യൻ 2' കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

കേരളത്തിൽ 'ഇന്ത്യൻ 2' അഡ്വാൻസ് ബുക്കിങ് ജൂലൈ പത്ത് മുതൽ (ETV Bharat)

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവർ ചേർന്ന് 200 കോടിയോളം രൂപ മുതൽ മുടക്കിൽ നിർമിച്ച ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സിദ്ധാര്‍ഥ്, കാജൽ അഗർവാൾ, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരാണ് ഈ സിനിമയുടെ താരനിരയിലെ പ്രമുഖർ.

കമല്‍ ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഇന്ത്യൻ' എന്ന ഷങ്കർ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2'. രവി വർമ്മനാണ് രണ്ടാം ഭാഗത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ഇതിനോടകം റിലീസ് ചെയ്‌ത സിനിമയിലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അടുത്തിടെ പുറത്തുവന്ന ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

ശ്രീകർ പ്രസാദ് എഡിറ്റിങ് നിർവഹിച്ച 'ഇന്ത്യൻ 2'ന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന. അതേസമയം 'ഇന്ത്യൻ' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ 'ഇന്ത്യൻ 3'യും അണിയറയിൽ ഒരുങ്ങുകയാണ്. 'ഇന്ത്യൻ 3'യിൽ താത്പര്യമുള്ളതിനാലാണ് 'ഇന്ത്യൻ 2' ചെയ്യാൻ താൻ സമ്മതിച്ചതെന്ന് കമൽ ഹാസൻ നേരത്തെ പറഞ്ഞത് വാർത്തയായിരുന്നു.

സംവിധായകൻ ഷങ്കർ തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്. സംഭാഷണങ്ങൾ - ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്‌മി ശരവണ കുമാർ, ആക്ഷൻ - അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജി കെ എം തമിഴ് കുമരൻ. ഡ്രീം ബിഗ് ഫിലിംസാണ് ഈ സിനിമയുടെ കേരളത്തിലെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണർ.

ALSO READ:'ആശങ്ക വേണ്ട, ഇന്ത്യൻ 3യെപ്പോലെ ഇന്ത്യൻ 2വും ആവേശംകൊള്ളിക്കുന്നത്'; ആരാധകരോട് കമൽ ഹാസൻ

ABOUT THE AUTHOR

...view details