കേരളം

kerala

ETV Bharat / entertainment

'വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോള്‍ അവന്‍ പ്രത്യക്ഷപ്പെടുന്നു', പുതിയ പോസ്‌റ്ററുമായി ഹോംബാലെ; പ്രഭാസ് ചിത്രമാണോയെന്ന് ആരാധകര്‍ - HOMBALE FILMS SHARES FILM POSTER

പുരാണകഥകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പോസ്‌റ്റര്‍ പങ്കുവച്ച് ഹോംബാലെ ഫിലിംസ്.

HOMBALE FILMS PRABHAS MOVIE  PRABHAS AS HANUMAN  ഹോംബാലെ ഫിലിംസ്  ഹോംബാലെ ഫിലിംസ് പുതിയ പോസ്‌റ്റര്‍
ഹോംബാലെ പങ്കുവച്ച പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 15, 2024, 7:25 PM IST

'കെജിഎഫ്' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ പ്രശസ്‌തമായ നിർമാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. 'കെജിഎഫ് ചാപ്റ്റർ 2', 'കാന്താര', 'സലാർ' എന്നീ ബ്ലോക്ക് ബസ്‌റ്റര്‍ സിനിമകളിലൂടെ കോടികളുടെ ലാഭമാണ് ഹോംബാലെ ഫിലിംസ് നേടിയെടുത്തത്. ഇപ്പോഴിതാ മറ്റൊരു വലിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അവർ. നവംബര്‍ 15 ന് ഹോംബാലെയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ച ഒരു പോസ്‌റ്ററാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ച. നിഗൂഢത നിറയ്ക്കുന്ന ഒരു പോസ്‌റ്ററാണ് പങ്കുവച്ചിരിക്കുന്നത്. പുരാണ കഥയെ സൂചിപ്പിക്കുന്ന ഒറ്റക്കൈയാണ് പോസ്റ്ററിൽ ഉള്ളത്.

അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ പ്രൊഡക്ഷൻ ഹൗസ് ഈ പോസ്‌റ്റര്‍ പങ്കുവച്ചത്, "വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോൾ, അവൻ പ്രത്യക്ഷപ്പെടുന്നു! നവംബർ 16 ന് വൈകുന്നേരം 3:33 ന് ഫസ്റ്റ് ലുക്ക്." പ്രഖ്യാപനം ഔദ്യോഗികമാണെങ്കിലും, ചിത്രത്തെക്കുറിച്ചും അതിലെ അഭിനേതാക്കളെക്കുറിച്ചുമുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ ആരുടെ സിനിമയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ തലപുകഞ്ഞ് ആലോചിക്കുന്നത്. അതോടൊപ്പം നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. പ്രഭാസ് ആയിരിക്കുമോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. മറ്റൊരാള്‍ ഹീറോയുടെ പേരെങ്കിലും പറയൂ എന്നാണ് എഴുതിയിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റർ പ്രഭാസിന്‍റെ പുരാണ സംരംഭങ്ങളിൽ ഒന്നായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു കഥയിൽ പ്രഭാസ് ഹനുമാനെ അവതരിപ്പിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. പോസ്റ്ററിലെ അവ്യക്തത ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

പ്രഭാസുമൊത്ത് മൂന്ന് ചിത്രങ്ങളുടെ കരാറില്‍ ഒപ്പു വച്ചിരിക്കുകയാണ് ഹോംബാലെ ഫിലിംസ് അടുത്തിടെയാണ് ആരാധകരെ അറിയിച്ചത്. അതിന് പിന്നാലെയാണ് പോസ്‌റ്റര്‍ പുറത്തു വിട്ടത്.

2026, 2027, 2028 എന്നിങ്ങനെ മൂന്ന് വര്‍ഷങ്ങളിലായി മൂന്ന് ചിത്രങ്ങളായിരിക്കും എത്തുക. ആഗോള പ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള ചിത്രങ്ങളായിരിക്കും ഇവയെന്നാണ് ഹോംബാലെ അറിയിച്ചത്. 'സലാര്‍ 2' ആയിരിക്കും ഇതില്‍ ആദ്യം എത്തുന്ന ചിത്രം.

2014 മുതല്‍ കന്നഡ ചലച്ചിത്ര നിര്‍മാണ രംഗത്ത് ഹോംബാല ഫിലിംസ് എന്ന നിര്‍മാണ കമ്പനി ഉണ്ടെങ്കിലും രാജ്യം മുഴുവന്‍ അറിയപ്പെട്ടത് കെ ജി എഫ് ഫ്രാഞ്ചൈസിയുമായി ഒപ്പം ചേര്‍ന്നപ്പോഴാണ്. 'കെ ജി എഫ്' നായകന്‍ യാഷിനും സംവിധായകന്‍ പ്രശാന്ത് നീലിനുമൊപ്പം ഹോംബാലെയ്ക്കും പാന്‍ ഇന്ത്യന്‍ സ്വീകരണമാണ് ലഭിച്ചത്.

Also Read:പ്രഭാസ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഹോംബാലെ ഫിലിംസ്; പ്രഖ്യാപിച്ചത് മൂന്ന് ചിത്രങ്ങളുടെ വമ്പന്‍ കരാര്‍

ABOUT THE AUTHOR

...view details