നാട്യധര്‍മ്മി ക്രിയേഷന്‍സ് നിർമിക്കുന്ന സിനിമ 'ഹത്തനെ ഉദയ'യുടെ ഷൂട്ടിംഗ് പൂർത്തിയായി. കുഞ്ഞിരാമ പണിക്കരാണ് ഈ ചിത്രം കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്നത്. കാസര്‍കോട് തൃക്കരിപ്പൂരിലെ നാടക കലാകാരന്മാരുടെ കൂട്ടായ്‌മയില്‍ ഒരുങ്ങുന്ന 'ഹത്തനെ ഉദയ' വടക്കേ മലബാറിലെ പൗരാണിക നേര്‍ക്കാഴ്‌ചകളിലേക്കാണ് വെളിച്ചം വീശുന്നത് (Hathane Udaya movie).
മുഹമ്മദ് എയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ബിനു നെപ്പോളിയനും കൈകാര്യം ചെയ്യുന്നു. വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകരുന്നത് എബി സാമുവല്‍ ആണ്.
ALSO READ:നാടക കലാകാരന്മാരുടെ കൂട്ടായ്‌മയിൽ 'ഹത്തനെ ഉദയ' ; വടക്കേ മലബാറിന്‍റെ പൗരാണിക കഥ തിരശീലയിലേക്ക്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - കൃഷ്‌ണൻ കോളിച്ചാല്‍, ആര്‍ട്ട് ഡയറക്‌ടർ - അഖില്‍, മേക്കപ്പ് - രജീഷ് ആര്‍ പൊതാവൂര്‍, വസ്‌ത്രാലങ്കാരം - അരവിന്ദ് കെ ആര്‍, സ്റ്റില്‍സ് - ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റജില്‍ കെ സി, സംവിധാന സഹായികള്‍ - രഞ്ജിത്ത് മഠത്തില്‍, ലെനിന്‍ ഗോപിന്‍, നിവിന്‍ നാലപ്പാടന്‍, അഭിഷേക് കെ ലക്ഷ്‌മണന്‍, ആക്ഷന്‍ - അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - നസ്‌റുദ്ദീന്‍, പി ആര്‍ ഒ - എ എസ് ദിനേശ്.