കേരളം

kerala

ETV Bharat / entertainment

ശ്രദ്ധനേടി 'കടകനി'ലെ ആദ്യഗാനം; തീപ്പന്തം കൊണ്ട് ആക്ഷനിൽ കസറി ഹക്കീം ഷാ - Kadakan Movie Chowttum Kuthum song

'കടകൻ' ഫെബ്രുവരി 23ന് തിയേറ്ററുകളിൽ. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്

കടകൻ ചൗട്ടും കുത്തും ഗാനം  ഹക്കീം ഷാ കടകൻ  Hakkim Shah starrer Kadakan  Kadakan Movie Chowttum Kuthum song  Dulquer Salmaan Wayfarer Films
Kadakan song

By ETV Bharat Kerala Team

Published : Feb 6, 2024, 12:26 PM IST

'പ്രണയവിലാസം', 'അർച്ചന 31 നോട്ട് ഔട്ട്' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഹക്കീം ഷാ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'കടകൻ' (Hakkim Shah starrer Kadakan Movie). നവാഗതനായ സജിൽ മമ്പാടാണ് കഥയെഴുതി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

'കടകനി'ലെ 'ചൗട്ടും കുത്തും' എന്ന ഗാനമാണ് പുറത്തുവന്നത് (Kadakan Movie's first song Chowttum Kuthum out). ഗോപി സുന്ദർ ഈണമിട്ട ഗാനം മികച്ച പ്രതികരണം നേടുകയാണ്. അതുൽ നറുകരയാണ് ചടുല താളത്തിലുള്ള 'ചൗട്ടും കുത്തും' ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ വരികൾ ഒരുക്കിയിരിക്കുന്നതും അതുൽ നറുകര തന്നെ. സോൾ ഓഫ് ഫോക്കിനൊപ്പമാണ് അതുൽ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രേക്ഷകർക്ക് ആവേശം പകരുന്ന വിധത്തിലാണ് ഈ ഗാനം ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നതും. തെയ്യവും ഉത്സവുമെല്ലാമാണ് ഗാനം പശ്ചാത്തലമാക്കുന്നത്. തീപ്പന്തം ആയുധമാക്കി ഹക്കീം ഷായുടെ കഥാപാത്രം നടത്തുന്ന അത്യുഗ്രൻ സംഘട്ടന രംഗങ്ങളും ഗാനത്തിൽ കാണാം. ഏതായാലും സമൂഹ മാധ്യമങ്ങളിൽ നിന്നുൾപ്പടെ മികച്ച പ്രതികരണമാണ് ഈ ഗാനം നേടുന്നത്.

ഫെബ്രുവരി 23ന് 'കടകൻ' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഖലീലാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് കടകൻ വിതരണത്തിനെത്തിക്കുന്നത്.

ഫാമിലി എന്‍റർടെയിനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തീപാറുന്ന ആക്ഷൻ സ്വീക്വൻസുകളാലും സമ്പന്നമാകുമെന്നാണ് സൂചന. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും ഇക്കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബോധിയും എസ് കെ മമ്പാടും ചേർന്നാണ് കടകൻ സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത്.

ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്‌ഠൻ ആചാരി, സിനോജ് വർഗീസ്, ഗീതി സംഗീത തുടങ്ങിയവർ ഈ ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജാസിൻ ജസീൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദാണ്. അർഷാദ് നക്കോത്ത് ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദീപക് പരമേശരൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

'കടകന്‍റെ' മറ്റ് അണിയറ പ്രവർത്തകർ:സൗണ്ട് ഡിസൈൻ : ജിക്കു, റി-റെക്കോർഡിംങ് മിക്‌സർ : ബിബിൻ ദേവ്, : ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി : ടി ​ഗോപാൽകൃഷ്‌ണ, ആക്ഷൻ : ഫീനിക്‌സ് പ്രബു, പി സി സ്റ്റണ്ട്, തവസി രാജ്, വസ്‌ത്രാലങ്കാരം : റാഫി കണ്ണാടിപറമ്പ, മേക്കപ്പ് : സജി കാട്ടാക്കട, ഗാനങ്ങൾ : ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി : റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ : ബാബു നിലമ്പൂർ, വി.എഫ്.എക്‌സ് & ടൈറ്റിൽ ആനിമേഷൻ : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് : എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ : കൃഷ്‌ണപ്രസാദ് കെ വി, പിആർഒ : ശബരി.

ABOUT THE AUTHOR

...view details