എംഎ നിഷാദ് സംവിധാനം ചെയ്‌ത ചിത്രം 'അയ്യർ ഇൻ അറേബ്യ'യിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'മഴവിൽ പൂവായ്' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്‌ണയുമാണ് ഗാനരംഗത്തിൽ (Mazhavil Poovayi song from Iyer In Arabia).
പ്രണയ ജോഡികളായാണ് ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്‌ണയും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇവർക്ക് പുറമെ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ഷൈൻ ടോം ചാക്കോയെയും ഡയാന ഹമീദിനെയും കാണാം വീഡിയോയിൽ കാണാം.
ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാർ ആണ് ഈ ചിത്രം നിർമിക്കുന്നത്.
എംഎ നിഷാദിന്‍റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഉടൽ' എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്‌ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'അയ്യർ ഇൻ അറേബ്യ'യ്‌ക്ക്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ആക്ഷേപഹാസ്യ ചിത്രത്തിൽ മുകേഷും ഉർവശിയും നിർണായക വേഷങ്ങളിലുണ്ട്. ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മുകേഷും ഉർവശിയും ഒന്നിക്കുന്നത് എന്നതും ഈ സിനിമയുടെ പ്രധാന ആകർഷണമാണ്.
ഫെബ്രുവരി 2ന് 'അയ്യർ ഇൻ അറേബ്യ' തിയേറ്ററുകളിലെത്തും (Dhyan Sreenivasan, Urvashi, Mukesh starrer Iyer In Arabia). ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‌ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‌മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരാണ് 'അയ്യർ ഇൻ അറേബ്യ'യിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
തന്‍റെ സിനിമ ജീവിതത്തിലെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് 'അയ്യർ ഇൻ അറേബ്യ' എന്ന ചിത്രവുമായ് എം എ നിഷാദ് എത്തുന്നത് എന്നതും പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. ഒരു മുഴുനീള കോമഡി എന്‍റർടെയിനറായ 'അയ്യർ ഇൻ അറേബ്യ'യുടെ നേരത്തെ പുറത്തുവന്ന ഗാനവും ട്രെയിലറും ഗ്ലിംപ്‌സുമെല്ലാം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഗാനവും ശ്രദ്ധ നേടുകയാണ്.
സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവരാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകർ. ജോൺകുട്ടി ചിത്രസംയോജനവും നിർവഹിക്കുന്നു. ബി കെ ഹരിനാരായണന് പുറമെ പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരും ഈ ചിത്രത്തിന്‍റെ ഗാനരചയിതാക്കളാണ്.
ശബ്‌ദ ലേഖനം : ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ : രാജേഷ് പി എം, കലാസംവിധാനം : പ്രദീപ് എം വി, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : സജീർ കിച്ചു, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, അസോസിയേറ്റ് ഡയറക്‌ടർ : പ്രകാശ് കെ മധു, സ്റ്റിൽസ് : നിദാദ്, ഡിസൈൻ : യെല്ലോടൂത്ത്‌സ്, പിആർ & മാർക്കറ്റിങ് : തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:എംഎ നിഷാദിന്‍റെ 'അയ്യർ ഇൻ അറേബ്യ'; രസിപ്പിച്ച് ട്രെയിലർ