കേരളം

kerala

സംവിധായകനാകാന്‍ വീണ്ടും ധനുഷ്‌; നായകനായെത്തുന്നത് അരുണ്‍ വിജയ്‌ - Dhanush fourth film directorial

By ETV Bharat Entertainment Team

Published : Sep 17, 2024, 8:22 PM IST

തന്‍റെ നാലാമത്തെ ചിത്രവും സംവിധാനം ചെയ്യാനൊരുങ്ങി നടന്‍ ധനുഷ്‌. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ധനുഷ്‌ സംവിധാനം നിര്‍വഹിക്കുന്നത്. പാണ്ടിയാണ് താരത്തിന്‍റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രം.

Enter here.. DHANUSH CINEMA DIRECTION  RAYAN DANUSH MOVIE  ധനുഷ് തമിഴ് സിനിമ  നിലവുക്ക് എന്‍മേല്‍ എന്നടീ കോപം
DANUSH (ANI)

സംവിധായകന്‍ എന്ന നിലയിലും ആരാധക ശ്രദ്ധയാകര്‍ഷിച്ച നടനാണ് ധനുഷ്. രായന്‍റെ വമ്പന്‍ വിജയത്തിന് ശേഷം പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2017ല്‍ ധനുഷ് സംവിധാനം ചെയ്‌ത 'പാണ്ടി'യായിരുന്ന ആദ്യ ചിത്രം. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധനുഷ് വീണ്ടും സംവിധാനത്തിലേക്ക് വരുന്നത്. നടന്‍ അരുണ്‍ വിജയ്‌യായിരിക്കും ധനുഷിന്‍റെ പുതിയ ചിത്രത്തില്‍ നായകനായെത്തുക.

'രായന്‍' ആയിരുന്നു ചെയ്‌ത രണ്ടാമത്തെ ചിത്രം. ധനുഷിനൊപ്പം കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, സന്ദീപ് കിഷന്‍, എസ് ജെ സൂര്യ, സെല്‍വരാഘവന്‍, ദുഷാര വിജയന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. എന്നാല്‍ രായന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മൂന്നാമത്തെ ചിത്രത്തിന്‍റെ ജോലികള്‍ ധനുഷ് ആരംഭിച്ചിരുന്നു. 'നിലവുക്ക് എന്‍മേല്‍ എന്നടീ കോപം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം റൊമാന്‍റിക് കോമഡിയായാണ് ഒരുക്കുന്നത്.

റാബിയ, പവീഷ്, രമ്യ, വെങ്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികളായ അനിഖ സുരേന്ദ്രന്‍, മാത്യു തോമസ്, പ്രിയ വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന് സംഗീതം നല്‍കിയത് ജിവി പ്രകാശ് കുമാര്‍ ആണ്. പുതിയ ചിത്രത്തിനും അദ്ദേഹം തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തന്‍റെ നാലാമത്തെ ചിത്രം സംവിധാനം ചെയ്‌ത് തുടങ്ങിയിരിക്കുകയാണ് ധനുഷ്. അരുണ്‍ വിജയ്, അശോക് സെല്‍വന്‍, നിത്യ മേനോൻ, സത്യരാജ്, രാജ്‌കിരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് 'ഇഡ്ഡലി കടൈ' എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Also Read:ധനുഷും നാഗാർജുനയും ഒന്നിക്കുന്നു; ഡിഎന്‍എസ് ചിത്രീകരണം തുടങ്ങി

ABOUT THE AUTHOR

...view details