കേരളം

kerala

ETV Bharat / entertainment

ഗ്ലാമറായി ജാന്‍വി, പ്രണയിച്ച് തീരാതെ ജൂനിയര്‍ എന്‍ ടി ആര്‍; ദശലക്ഷം കടന്ന് 'ചുട്ടമല്ലേ' വീഡിയോ ഗാനം - CHUTTAMALLE VIDEO SONG

ജാന്‍വി കപൂറിന്‍റെ ഗ്ലാമറസ് ലുക്കാണ് പാട്ടിന്‍റെ മുഖ്യ ആകര്‍ഷണം.

DEVARA MOVIE  JANVI KAPOOR AND JR NTR  ദേവര സിനിമ  ചുട്ടമല്ലേ ഗാനം
ചുട്ടമല്ലേ ഗാന രംഗം (ETV Bharat)

By ETV Bharat Entertainment Team

Published : Oct 29, 2024, 3:53 PM IST

ജൂനിയര്‍ എന്‍.ടി.ആറും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തിയ ദേവരയിലെ 'ചുട്ടമല്ലേ' എന്ന ഗാനം വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഈ ഗാനത്തിന്‍റെ വീഡിയോ പതിപ്പ് പുറത്തിറങ്ങി. ജാന്‍വി കപൂറിന്‍റെ ഗ്ലാമറസ് ലുക്കാണ് പാട്ടിന്‍റെ മുഖ്യ ആകര്‍ഷണം. ചുരുങ്ങിയ സമയത്തിനുള്ളലാണ് മൂന്ന് മില്യനിലേറെ പ്രേക്ഷകര്‍ ഗാനത്തിന്‍റെ വീഡിയോ പതിപ്പ് കണ്ടത്. മാത്രമല്ല ഗാനം ട്രെന്‍ഡിങ് ലിസ്‌റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ലോകത്തെമ്പാടുള്ള ബീച്ച് പ്രേമികളുടെ പറുദീസയായ തായ്‌ലന്‍ഡിലെ കോ ഫാക് ബിയ ദ്വീപിലാണ് ചുട്ടമല്ലേ ചിത്രീകരിച്ചിരിക്കുന്നത്. ക്രാബി പ്രവിശ്യയിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗമാണ് കോ ഫാക് ബിയ. ഇവിടെയുള്ള ചിത്രീകരണ ഓര്‍മ്മകള്‍ ജാന്‍വി കപൂര്‍ അടുത്തിടെ പങ്കുവച്ചിരുന്നു.
ഓഗസ്‌റ്റ് ആദ്യവാരമാണ് ചുട്ടമല്ലെ ലിറിക്കല്‍ വീഡിയോ സംഗീത പ്രേമികളുടെ മുന്നിലെത്തിയത്. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനത്തിന് സംഗീതമൊരുക്കിയത്. ശില്‍പ റാവു ആണ് ഗാനം ആലപിച്ചത്. 'കണ്ണിണതന്‍ കാമനോട്ടം' എന്ന വരികളോടെയാണ് മലയാളത്തില്‍ ഈ ഗാനം പുറത്തിറങ്ങിയത്. മാങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ് മലയാളത്തില്‍ വരികള്‍ കുറിച്ചത്.

കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര', രണ്ട് ഭാഗങ്ങളിലായി ബി​ഗ് ബജറ്റിലായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ആദ്യഭാ​ഗം സെപ്റ്റംബർ 27നാണ് തിയേറ്ററുകളിലെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജാൻവി കപൂറാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ജാൻവി കപൂറിന്‍റെ ആദ്യ തെലു​ഗു ചിത്രം കൂടിയാണിത്. ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 'ഭൈര' എന്ന വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സെയ്‌ഫ് അലി ഖാന്‍ അവതരിപ്പിച്ചത്. കൂടാതെ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

യുവസുധ ആർട്ട്‌സും എൻടിആർ ആർട്‌സും ചേർന്നാണ് സിനിമയുടെ നിര്‍മാണം. നന്ദമുരി കല്യാൺ റാം ആണ് ചിത്രം അവതരിപ്പിച്ചത്. രത്നവേലു ഐ.എസ്‌.സി ഛായാഗ്രഹണവും, ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ - സാബു സിറിൾ, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:താലി ചാര്‍ത്തേണ്ട വേദിയില്‍ പ്രാണനായിരുന്നവന്‍ കൂടെയില്ലാതെ ശ്രുതി; ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി

ABOUT THE AUTHOR

...view details