'ഗുമസ്തന്' എന്ന സിനിമയുടെ പ്രചാരണാർത്ഥംകോളജിലെത്തിയ നടൻ ബിപിൻ ജോർജിനെ കോളജ് അധ്യാപകരും അധികൃതരും അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് - കെവിഎം വളാഞ്ചേരി കോളജിലാണ് സംഭവം.
കോളജ് മാഗസിൻ പ്രകാശനത്തിനായി 'ഗുമസ്തന്' സിനിമയുടെ അണിയറ പ്രവർത്തകർ പ്രമോഷന്റെ ഭാഗമായി കോളജിൽ എത്തിയിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ 'ഗുമസ്തന്' എന്ന് ആര്‍പ്പു വിളിച്ചു. തുടര്‍ന്ന് ബിബിന്‍ വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ തുടങ്ങി, ഇതിനിടയില്‍ പ്രിന്‍സിപ്പാള്‍ വരികയും പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കോളജിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വന്നതെന്ന് ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞുവെങ്കിലും എത്രയും പെട്ടെന്ന് വേദി വിടണമെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യം. സിനിമയുടെ പേര് കുട്ടികള്‍ ആര്‍ത്തുവിളിച്ചത് പ്രിന്‍സിപ്പാളിനെ ചൊടിപ്പിച്ചെന്നാണ് കരുതുന്നെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സാരമില്ലെന്ന് പറഞ്ഞാണ് ബിബിന്‍ വേദിവിട്ടതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കോളേജിന്റെ മൂന്നാമത്തെ നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. വളരെ കഷ്ടപ്പെടാണ് ബിബിന്‍ അവിടെ എത്തിയത്. പ്രിന്‍സിപ്പാളിന്റെ സമീപനം ബിബിനെ ഏറെ വിഷമിപ്പിച്ചെന്ന് നടന് ജെയ്സ് ജോസ് പറഞ്ഞു. സംഭവം നടന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷം ഇന്നാണ് ( ഒക്ടോബര്‍ 3) ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് പുറത്തു പറയുന്നത്. സംഭവത്തിന്റെ വീഡിയോ അടക്കമാണ് പുറത്തു വിട്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതേ സമയം കുറച്ച് അധ്യാപകരും വിദ്യര്‍ഥികളും ഇവര്‍ക്ക് പിന്തുണയുമായി എത്തി. വേദിയില്‍ നിന്ന് ഇറങ്ങരുതെന്നും പരിപാടി പൂര്‍ത്തിയാക്കാതെ പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രിന്‍സിപ്പാള്‍ കടുംപിടുത്തം പിടിച്ചതോടെ ബിബിന്‍ വേദിയില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ബിബിന്‍ വീണ്ടും വാഹനത്തില്‍ കയറി തിരിച്ചു പോകാന്‍ നേരത്തും പോകരുതെന്ന അഭ്യര്‍ഥനയുമായി വിദ്യാര്‍ത്ഥികള്‍ എത്തി. പക്ഷേ ഇത് കണക്കിലെടുക്കാന്‍ ബിബിന്‍ കഴിഞ്ഞില്ല. സുഖമില്ലാത്ത കാലും വച്ച് ഒരിക്കല്‍ കൂടി മൂന്നാം നിലയിലേക്ക് കയറാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. വിദ്യാര്‍ഥികളോട് സ്നേഹത്തോടെ യാത്ര പറഞ്ഞാണ് കോളജില്‍ നിന്ന് മടങ്ങിയതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
അണിയറ പ്രവർത്തകരുടെ വാക്കുകൾ
'ഗുമസ്തന്' സിനിമയുടെ നായകനായ ജയ്സ് ജോസ് നടന്ന സംഭവങ്ങൾ വിവരിച്ചു.കോളജ് മാഗസിൻ പ്രകാശനം ചെയ്യണമെന്നതിനന്റെ അടിസ്ഥാനത്തിലാണ് ബിബിൻ ജോർജ് അടക്കമുള്ള താരങ്ങളും അണിയറ പ്രവർത്തകരുമായി ഞങ്ങൾ കോളേജിൽ എത്തുന്നത്. കോളേജിന്റെ ഗേറ്റ് മുതൽ തന്നെ 'ഗുമസ്തന് സിനിമയുടെ പോസ്റ്ററുകളും ബാനറുകളും നിരത്തി കുട്ടികളും അധ്യാപകരും ഞങ്ങളെ സ്വാഗതം ചെയ്തു. പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഫ്ലോറിൽ ആണ്. കാലിന് സുഖമില്ലാത്ത ബിബിന്‍ ജോർജ് വളരെ കഷ്ടപ്പെട്ടാണ് മുകളിലത്തെ നിലയിൽ എത്തിയത്. വളരെ സ്നേഹത്തോടെയാണ് അധ്യാപകരും കോളജ് അധികൃതരും ഞങ്ങളെ വേദിയിലേക്ക് ക്ഷണിച്ചതും. ആദ്യം വേദിയിൽ സംസാരിച്ചത് ബിബിൻ ജോർജ് ആണ്. ബിപിൻ ജോർജ് സംസാരിക്കാൻ ആരംഭിച്ചതും വേദിക്ക് ഉള്ള കുട്ടികൾ 'ഗുമസ്തന് 'ഗുമസ്തന് എന്ന് ആർത്തു വിളിച്ചു. ഇതോടെ പ്രിൻസിപ്പാള്‍ വിറച്ചുകൊണ്ട് വേദിയിലേക്ക് കയറി വരികയും രൂക്ഷമായ ഭാഷയിൽ പുസ്തക പ്രകാശനം ചെയ്ത ശേഷം മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാനും ആവശ്യപ്പെട്ടു.
നിങ്ങൾ വിളിച്ചു വരുത്തിയിട്ടാണ് ഞങ്ങൾ വന്നതെന്ന് ബിബിൻ ജോർജ് വേദിയിൽ വച്ച് പ്രിൻസിപ്പാളിനോട് പറഞ്ഞെങ്കിലും എത്രയും പെട്ടെന്ന് വേദിയിൽ നിന്ന് ഇറങ്ങണമെന്നായിരുന്നു പ്രിൻസിപ്പാളിന്റെ ആവശ്യം. കുട്ടികൾ സിനിമ പേര് ആർത്തുവിളിച്ചത് പ്രിൻസിപ്പാളിനെ ചൊടിപ്പിച്ചതാണ് പ്രധാന കാരണം.
"ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം.. സാരമില്ല " എന്ന് പറഞ്ഞുകൊണ്ടാണ് ബിബിൻ വേദി വിട്ടത്. വളരെ കഷ്ടപ്പെട്ടാണ് ബിബിൻ മൂന്ന് നിലകളും കയറി വേദിയിൽ എത്തുന്നത്. പ്രിൻസിപ്പാളിന്റെ സമീപനം ബിബിന്റെ കണ്ണ് നിറച്ചതായി ജെയ്സ് തുറന്നു പറഞ്ഞു.
കുറച്ച് അധ്യാപകരും വിദ്യാർഥികളും ഞങ്ങൾക്കൊപ്പം പിന്തുണയുമായി എത്തി. വേദിയിൽ നിന്ന് ഇറങ്ങരുതെന്നും കോളജിൽനിന്ന് പരിപാടി പൂർത്തിയാക്കാതെ പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ പ്രിൻസിപ്പാൾ കടുംപിടുത്തം പിടിച്ചതോടെ ഞങ്ങൾക്ക് വേദി ഒഴിയുകയല്ല മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും ജയ്സ് കൂട്ടിച്ചേർത്തു.
പിന്നീട് ഞങ്ങൾ താഴെ എത്തി വാഹനത്തിൽ കയറി പോകാൻ പുറപ്പെട്ടപ്പോൾ കോളേജ് വിദ്യാർത്ഥികൾ ഒന്നടങ്കം പോകരുതെന്ന അഭ്യർഥനയുമായി ഞങ്ങൾക്ക് ചുറ്റും കൂടി. പക്ഷേ വിദ്യാർഥികളുടെ അഭ്യർഥനയെ കണക്കിലെടുക്കാൻ ബിബിന്‍ ആകുമായിരുന്നില്ല. ഒരിക്കൽ കൂടി സുഖമില്ലാത്ത കാലും വച്ച് ബിബിന്‍ മുകളിലേക്ക് കയറാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാർഥികളോട് സ്നേഹത്തോടെ യാത്ര പറയാൻ മാത്രമാണ് സാധിച്ചത്. ജെയ്സ് അടക്കമുള്ള 'ഗുമസ്തന് സിനിമ അണിയറ പ്രവർത്തകരുടെ പൊതു അഭിപ്രായം.
College principal insulted actor Bibin George (ETV Bharat) Also Read:'മലയാള സിനിമയുണ്ടാക്കിയത് എന്റെ അച്ഛന്', എനിക്ക് അത്ര ഓര്‍മ്മക്കുറവില്ല പറഞ്ഞത് ശ്രദ്ധിച്ച് കേള്‍ക്കണം: മാധവ് സുരേഷ്