ഹൈദരാബാദ്:യൂട്യൂബറും തെലുങ്ക് ബിഗ് ബോസ് താരവുമായ (ex-Bigg Boss Telugu contestant) ഷൺമുഖ് ജസ്വന്തിനെയും (Shanmukh Jaswanth) സഹോദരൻ സമ്പത്ത് വിനയിയെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് വ്യത്യസ്‌ത കേസുകളിലായാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. കഞ്ചാവ് കൈവശം വച്ച കേസിലാണ് ഷൺമുഖ് ജസ്വന്തിനെ പൊലീസ് പിടികൂടിയത്.
വഞ്ചനാക്കുറ്റത്തിന് സഹോദരനെ പിടികൂടാനെത്തി; കഞ്ചാവ് കൈവശം വച്ചതിന് ബിഗ് ബോസ് താരം പിടിയിൽ - ബിഗ് ബോസ് താരം ഷൺമുഖ് ജസ്വന്ത്
തെലുങ്ക് ബിഗ് ബോസ് താരമായ ഷൺമുഖ് ജസ്വന്താണ് കഞ്ചാവ് കൈവശം വച്ചതിന് പൊലീസിന്‍റെ പിടിയിലായത്.
Published : Feb 22, 2024, 7:07 PM IST
താരത്തിന്‍റെ ഹൈദരാബാദിലെ വീട്ടിൽ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചുവെന്നാപരോപിച്ച് യുവതി നൽകിയ കേസിൽ ഷൺമുഖിന്‍റെ സഹോദരൻ സമ്പത്തിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴാണ് സംഭവം. പരാതിക്കാരിയായ യുവതിയുമായി സമ്പത്തിന്‍റെ വിവാഹം ഉറപ്പിച്ചിരുന്നു.
എന്നാൽ, വിവാഹത്തിന് ഒരാഴ്‌ച മുൻപ് ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഇതിനെ തുടർന്നാണ് പെൺകുട്ടി സമ്പത്തിനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പരാതി നൽകിയത്. ഈ കേസിൽ സമ്പത്തിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഷൺമുഖ് ഫ്ലാറ്റിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് സഹോദരനെയും ഷൺമുഖിനെയും വ്യത്യസ്‌ത കേസുകളിലായി പൊലീസ് അറസ്റ്റ് ചെയ്‌തു.