കേരളം

kerala

ETV Bharat / entertainment

ബിബിൻ ജോർജ് നായകനാകുന്ന 'കൂടൽ'; സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചിയില്‍ - Koodal Pooja And Launch In Kochi - KOODAL POOJA AND LAUNCH IN KOCHI

ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവരുടെ സംവിധാനത്തിലൊരുങ്ങുന്ന കൂടല്‍ സിനിമയുടെ പൂജ കൊച്ചിയില്‍. ബിബിന്‍ ജോര്‍ജാണ് കേന്ദ്ര കഥാപാത്രം.

KOODAL MOVIE POOJA IN KOCHI  ബിബിൻ ജോർജ് കൂടൽ സിനിമ  മലയാളത്തിലെ പുതിയ ചിത്രങ്ങള്‍  MALAYALAM NEW MOVIE KOODAL
Koodal Movie Pooja In Kochi (ETV Bharat)

By ETV Bharat Kerala Team

Published : Aug 20, 2024, 10:31 AM IST

Updated : Aug 21, 2024, 10:48 AM IST

കൊച്ചിയിലെ കൂടലിന്‍റെ പൂജ (ETV Bharat)

ബിബിൻ ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ഒരുമിച്ച്‌ സംവിധാനം ചെയ്യുന്ന 'കൂടൽ' എന്ന ചിത്രം ആരംഭിച്ചു . ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിങ്ങും പൂജയും കഴിഞ്ഞ ദിവസം കൊച്ചി ഗോകുലം പാർക്കിൽ നടന്നു. സംവിധായകരായ സിബി മലയിൽ, ഷാഫി, നാദിർഷ, അജയ് വാസുദേവ്, നിർമ്മാതാക്കളായ ബാദുഷ, സെവൻ ആർട്‌സ് മോഹൻ, ആൽവിൻ ആന്‍റണി, മൻസൂർ അലി, നടന്മാരായ ബിബിൻ ജോർജ്, വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ, ധർമജൻ ബോൾഗാട്ടി, നന്ദു, കോട്ടയം നസീർ, സുധീർ, ജോയി ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജിതിൻ കെവിയാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, റിയ, നിയ വർഗീസ് എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും ആണ് പ്രധാന വേഷത്തിൽ. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിന്‍റെ ഭാഗമാകുന്നു.

'ചെക്കൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായാഗ്രാഹകൻ. കോ റൈറ്റേഴ്‌സ്-റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്‌ട്‌ ഡിസൈനർ-സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- ഷൗക്കത്ത് വണ്ടൂർ, ചീഫ് അസോസിയറ്റ് ഡയറക്‌ടർ- അസിം കോട്ടൂർ, എഡിറ്റിങ്- ജർഷാജ് കൊമ്മേരി, കല സംവിധാനം- അസീസ് കരുവാരകുണ്ട്, മേക്കപ്പ്- ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം- ആദിത്യ നാണു, സംഗീത സംവിധാനം- സിബു സുകുമാരൻ, മണികണ്‌ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ഗാനരചന- ഇന്ദുലേഖ വാര്യർ, എം കൃഷ്‌ണൻ കുട്ടി, നിഖിൽ അനിൽകുമാർ, ഗായകർ- വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്‌ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, കോറിയോഗ്രാഫർ- വിജയ് മാസ്റ്റർ, സംഘട്ടനം- മാഫിയ ശശി, സ്റ്റിൽസ്- ബാവിഷ്‌ ബാല, പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി, പിആർഒ- എംകെ ഷെജിൻ, അജയ് തുണ്ടത്തിൽ.

Also Read:ഇനി 'ഭീകര'ന്‍റെ വരവാണ്...; എബ്രിഡ് ഷൈന്‍- ജിബു ജേക്കബ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

Last Updated : Aug 21, 2024, 10:48 AM IST

ABOUT THE AUTHOR

...view details