കേരളം

kerala

ETV Bharat / entertainment

'മൊത്തത്തില്‍ ഒരു ഹോളിവുഡ് മൂഡുണ്ടല്ലോ'... ബേസില്‍ ജോസഫ് പോലീസ് വേഷത്തിലെത്തുന്ന 'പ്രാവിൻ കൂട് ഷാപ്പ്' ട്രെയിലർ - PRAVINKOODU SHAPPU TRAILER OUT

ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 16 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

BASIL JOSEPH MOVIE  PRAVINKOODU SHAPPU MOVIE  പ്രാവിന്‍കൂട് ഷാപ്പ് ട്രെയിലര്‍  സൗബിന്‍ ഷാഹിര്‍ ബേസില്‍ ജോസഫ്
പ്രാവിന്‍കൂട് ഷാപ്പ് സിനിമ പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : 6 hours ago

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രാവിൻ കൂട് ഷാപ്പ്' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ഒരു നാട്ടിന്‍ പുറത്തെ കള്ള് ഷാപ്പും അവിടെ നടക്കുന്ന ഒരു കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് ഈ ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബേസില്‍ ജോസഫ് പോലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്.

നിഗൂഢത നിറഞ്ഞ ഷോട്ടുകളും നര്‍മം നിറഞ്ഞ ഡയലോഗും കോര്‍ത്തിണക്കി ഒരുക്കിയ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്‌റ്ററുകളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 16 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

അൻവർ റഷീദ് എന്‍റര്‍ടെയ്മെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, പ്രതാപൻ കെ.എസ്. തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജനപ്രിയ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് '' പ്രാവിൻ കൂട് ഷാപ്പ് ".

തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്‌ണു വിജയ്‌ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മുഹ്‌സിന്‍ പെരാരിയാണ് ഗാനരചന.

എഡിറ്റർ-ഷഫീഖ് മുഹമ്മദ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിജു തോമസ്‌,പ്രൊഡക്ഷന്‍ ഡിസൈനർ,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ്- സമീറ സനീഷ് മേക്കപ്പ്-റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ- വിഷ്‌ണു ഗോവിന്ദ്, ആക്ഷൻ-കലൈ കിംഗ് വൺ, കളറിസ്റ്റ്- ശ്രീക് വാര്യർ,വിഎഫ്എകസ്-എഗ്ഗ് വൈറ്റ്, ഡിജിറ്റൽ പ്രൊമോഷൻ-സ്നേക്ക് പ്ലാന്‍റ്, സ്റ്റില്‍സ്-രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്, 'ആവേശ'ത്തിനു ശേഷം എ ആന്‍റ് എ എന്റര്‍ടൈന്‍മെന്റ്സ്. പി ആർ ഒ-എ എസ് ദിനേശ്.

Also Read:മഞ്ഞച്ചരടില്‍ കോര്‍ത്ത താലി അണിഞ്ഞ് കീര്‍ത്തി സുരേഷ്, ആഘോഷങ്ങള്‍ മാറ്റി വച്ച് സിനിമയില്‍ സജീവമായി താരം - വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details