നടന്‍ ബാലയും കോകിലെയുടെയും വിവാഹം അടുത്തിടെയാണ് നടന്നത്. ഇതോടെ നാലാം വിവാഹമാണ് താരം നടത്തിയതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൊക്കെ വലിയ ചര്‍ച്ചയായി മാറുകയും ചെയ്‌തിരുന്നു. തന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും വിവാഹ നിശ്ചയത്തിന് ശേഷമാണ് താന്‍ ഇക്കാര്യം അറിഞ്ഞിരുന്നതെന്നും ഗായികയും ബാലയുടെ മുന്‍ ഭാര്യയുമായ അമൃത സുരേഷിന്‍റെ വെളിപ്പെടുത്തലാണ് ഇതിന് കാരണമായത്.
ബാലയും കോകിലയുടെയും വിവാഹത്തിന് ഒരു മാസം മുന്‍പായിരുന്നു അമൃതയുടെ ഈ ആരോപണം. ബാല നേരത്തെ കര്‍ണാടക സ്വദേശിയായ ചന്ദന സദാശിവ റെഡ്ഡി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്‌തിരുന്നുവെന്നാണ് ആരോപണം. ഇപ്പോഴിതാ ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം ആരോപണങ്ങളോട് ബാല പ്രതികരിച്ചിരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നാണ് ബാല ഇതിനോട് പ്രതികരിച്ചത്. താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെ ആളാണ് കോകില. ചന്ദന സദാശിവ റെഡ്ഡി എന്നു പറയുന്നത് താന്‍ ചെറുപ്പത്തില്‍ പ്രണയിച്ച പെണ്‍കുട്ടിയാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.