അയോധ്യ രാമക്ഷേത്രത്തിലെ (Ayodhya Ram Temple) പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ പ്രധാന ആകർഷണമായി ആലിയ ഭട്ട് (Alia Bhatt). താരദമ്പതികളായ രൺബീർ കപൂറും (Ranbir Kapoor) ആലിയ ഭട്ടും ഒന്നിച്ചാണ് പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഇരുവരും പരമ്പരാഗത വേഷമണിഞ്ഞാണ് എത്തിയത്.
രൺബീർ കപൂർ വെളുത്ത കുർത്തയും ധോത്തിയും ബീജ് ഷോളും ധരിച്ചെത്തിയപ്പോൾ സാരിയാണ് ആലിയ തെരഞ്ഞെടുത്തത്. പ്രതിഷ്‌ഠ ചടങ്ങിനെത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് ആലിയയുടെ വേഷം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. രാമായണത്തിലെ രംഗങ്ങൾ ചിത്രീകരിച്ച സാരിയായിരുന്നു ആലിയ അണിഞ്ഞിരുന്നത്.
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ, കത്രീന കൈഫ്, മാധുരി ദീക്ഷിത്, രോഹിത് ഷെട്ടി, ആയുഷ്‌മാൻ ഖുറാന, ഡോ. ശ്രീറാം നേനെ, രാജ്‌കുമാർ ഹിരാനി എന്നിവർ ഒന്നിച്ചാണ് പ്രതിഷ്‌ഠ ചടങ്ങിനെത്തിയത്. പ്രാണ സിനിമ, സാഹിത്യ, സംഗീത രംഗത്തെ നിരവധി പ്രമുഖരാണ് പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുത്തത്. അമിതാഭ് ബച്ചൻ, രജിനികാന്ത്, ചിരഞ്ജീവി, കങ്കണ റണാവത്, രാം ചരൺ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, മിതാലി രാജ്, അനിൽ കുംബ്ലെ, ബാഡ്‌മിന്‍റൺ താരമായ സൈന നെഹ്‌വാൾ, പി ടി ഉഷ, ഗായകനായ ശങ്കർ മഹാദേവൻ, ഗായിക അനുരാധ പൗഡ്‌വാൾ, സോനു നിഗം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വ്യാവസായിക പ്രമുഖനായ മുകേഷ് അംബാനി, നിത അംബാനി, മകൾ ഇഷ അംബാനി, ഭർത്താവ് പിരാമല്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വെള്ള കുർത്തയും ബീജ് ഹാഫ് ജാക്കറ്റും ഗ്രേ സ്‌കാർഫും ധരിച്ച് പരമ്പരാഗത വേഷത്തിലാണ് അമിതാഭ് ബച്ചൻ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്. അദ്ദേഹത്തിന്‍റെ കയ്യിൽ ഒരു പുസ്‌തകവും ഉണ്ടായിരുന്നു.