കേരളം

kerala

ETV Bharat / entertainment

'രേഖാചിത്രം' മിന്നല്‍ വേഗത്തില്‍ കുതിക്കുന്നു; നാലാം ദിവസത്തിലും ബോക്‌സ് ഓഫിസില്‍ ഗംഭീര പ്രകടനം - REKHACHITHRAM BOX OFFICE COLLECTION

നാലുദിവസകൊണ്ട് മികച്ച കലക്‌ഷനാണ് ചിത്രം നേടിയത്.

ASIF ALI MOVIE  ANASWARA RAJAN ASIF ALI MOVIE  JOFIN T CHACKO MOVIE  രേഖാചിത്രം സിനിമ
രേഖാചിത്രം പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Jan 12, 2025, 5:55 PM IST

മികച്ച കയ്യടിയോടെ തിയേറ്ററില്‍ മുന്നേറുകയാണ് ആസിഫ് അലി-അനശ്വര രാജന്‍ പ്രധാന വേഷത്തില്‍ എത്തിയ രേഖാചിത്രം എന്ന സിനിമ. ജോഫിന്‍ ടി ചാക്കോ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം ബോക്‌സ് ഓഫിസിലും ഗംഭീര കുതിപ്പാണ് നടത്തുന്നത്. നാലു പതിറ്റാണ് മുന്‍പ് നടന്ന കൊലപാതകത്തിന്‍റെ ചുരളഴിക്കാന്‍ നടത്തുന്ന യാത്രയാണ് ഈ ചിത്രം.

പോലീസ് വേഷത്തില്‍ എത്തിയ ആസിഫ് അലിയുടെയും അനശ്വര രാജന്‍റെയും മിന്നുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. ചിത്രം ജനുവരി ഒന്‍പതിനാണ് തിയേറ്ററില്‍ എത്തിയത്. നാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ വന്‍ കുതിപ്പ് തന്നെയാണ് നടത്തുന്നത് എന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്കുകള്‍ പറയുന്നത്.

നാലു ദിവസംകൊണ്ട് ആഗോളതലത്തില്‍ 18.6 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്നും 9.41 കോടി രൂപയാണ് നേടിയത്. മലയാളത്തില്‍ നിന്ന് മാത്രം 7.4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ആദ്യദിനത്തില്‍ 1.9 കോടി രൂപയും രണ്ടാം ദിനത്തില്‍ 2.2 കോടിയും മൂന്നാം ദിനത്തില്‍ 3.22 കോടിയും നാലാം ദിനത്തിലേക്ക് എത്തുമ്പോള്‍ 1.65 കോടി രൂപയുമാണ് ചിത്രം നേടിയത്. മൂന്നാം ദിനത്തില്‍ 46.36 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നാലാം ദിനത്തില്‍ 2.1 കോടി രൂപയുമാണ് ചിത്രം നേടിയത്.

തിയേറ്റര്‍ ഒക്യുപ്പന്‍സി (ETV Bharat)

നാലാം ദിവസത്തെ തിയേറ്റര്‍ ഒക്യുപ്പന്‍സി 57.54 ശതമാനമാണ്.രാവിലെത്തെ ഷോയില്‍ 46.28 ശതമാനമാണെങ്കില്‍ ഉച്ചയാകുമ്പോഴേക്കും 68.80 ശതമാനമായി വര്‍ധിച്ചു. ചിത്രത്തിന് മികച്ച അഭിപ്രായം വന്നതോടെ 85 അധിക ഷോകൂടി ചേര്‍ത്തു. ഇത് ടിക്കറ്റ് വില്‍പ്പനയില്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. കേരളത്തില്‍ മാത്രാണ് 85 ഷോകള്‍ വര്‍ധിപ്പിച്ചത്.

വിദേശ ബോക്‌സ് ഓഫിസിലും ചിത്രത്തിന് മികച്ച കലക്ഷന്‍ ലഭിക്കുന്നുണ്ട്. 5.25 കോടി രൂപയാണ് വിദേശ ബോക്‌സ് ഓഫിസില്‍ നേടിയത്. മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയ ചിത്രമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആക്ഷന്‍ ത്രില്ലര്‍ സിനിമയായ ഉണ്ണി മുകുന്ദന്‍റെ മാര്‍ക്കോ ബോക്‌സ് ഓഫിസില്‍ എതിരാളികളില്ലാതെ പായുകയാണ്. ഇന്ത്യയുടെ മൊത്തം കലകഷ്‌നില്‍ 58.15 കോടി രൂപയാണ് നേടിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വേഗത കുറയുന്നതായും കാണാന്‍ കഴിയുന്നുണ്ട്.

മലയാളത്തിലെ മറ്റൊരു വലിയ റിലീസായ ടൊവിനോ തോമസ് - തൃഷ എന്നിവര്‍ ഒന്നിച്ചെത്തിയ ഐഡന്‍റിറ്റിയും മികച്ച പ്രകടനം തന്നെയാണ് ബോക്‌സ് ഓഫീസില്‍ കാഴ്‌ച വയ്ക്കുന്നത്. ആഗോളതലത്തില്‍ 15.11 കോടി രൂപയാണ് നേടിയത്.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നി ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ ഒരുക്കിയത്.

മനോജ് കെ ജയന്‍, ഭാമ, സിദ്ദിഖ്, ജഗദീഷ്,സായി കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം അപ്പു പ്രഭാകര്‍ ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവില്‍, സംഗീത സംവിധാനം മുജീബ് മജീദ്, ഓഡിയോഗ്രാഫി ജയദേവന്‍ ചാക്കടത്ത്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വി എഫ് എക്‌സ് മൈന്‍ഡ് സ്റ്റീന്‍ സ്‌റ്റുഡിയോസ്.

Also Read:'രേഖാചിത്ര'ത്തിന് ഗംഭീര അഭിപ്രായം; ബോക്‌സ് ഓഫിസില്‍ മികച്ച ഓപ്പണിംഗ്

ABOUT THE AUTHOR

...view details