അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി (Anoop Menon with Dhyan Sreenivasan and Sheelu Abraham). അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രം കൂടിയാണിത്.
ഷീലു എബ്രഹാമാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് (Anoop Menon, Dhyan Sreenivasan and Sheelu Abraham's new movie packup). കോമഡിയ്‌ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ പേര് ഇതുവരെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളുമാണ് നർമത്തിൽ ചാലിച്ച് ഈ ചിത്രം പറയുന്നത് എന്നാണ് വിവരം. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്.
അസീസ് നെടുമങ്ങാട്, ജോണി ആൻ്റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. അമീർ കൊച്ചിൻ ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഏറെ നാളുകൾക്ക് ശേഷമാണ് കൃഷ്‌ണ പൂജപ്പുരയുടെ തിരക്കഥയിൽ ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.