മലയാളം,തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജുകുര്യന്‍. സത്യന്‍ അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശനിലും' ദിലീപിന്‍റെ 'ജാക്ക് ആന്‍ഡ് ഡാനിയലിലും' 'മേപ്പടിയാനി'ല്‍ ഉണ്ണിമുകുന്ദന്‍റെയുമൊക്കെ നായികയായ നടിയാണ് അഞ്ജു കുര്യന്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് താരം വിവാഹിതയാകാന്‍ പോകുന്നവെന്ന വാര്‍ത്തയാണ് വരുന്നു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ അഞ്ജു കുര്യന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
"എന്നെന്നേക്കുമായി ഞാന്‍ നിന്നെ കണ്ടെത്തി. ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച, അനുഗ്രഹിച്ച ദൈവത്തിന് നന്ദി". എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അഞ്ജു കുര്യന്‍ കുറിച്ചത്.
പാലക്കാട് മണ്ണാർക്കാട് സ്വദേശി റോഷനാണ് അഞ്ജുവിന്‍റെ ജീവിത പങ്കാളി. റോഷന്‍ പ്ലാന്‍ററാണ്. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല. അടുത്ത വര്‍ഷം ആകും ഇരുവരും തമ്മിലുള്ള വിവാഹം എന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് അഞ്ജു തന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചത്. തൃശൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ക്ഷണിക്കപ്പെട്ട വളരെ കുറച്ച് അതിഥികളും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.