കേരളം

kerala

ETV Bharat / entertainment

പൊട്ടിച്ചിരിപ്പിക്കാൻ വീണ്ടും അൽത്താഫ് സലീമും അനാർക്കലി മരക്കാരും - ALTHAF SALIM NEW MOVIE POOJA

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനൊരുങ്ങി അൽത്താഫ് സലീമും അനാർക്കലി മരക്കാരും. സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ നടന്നു. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു പൂജ. ധർമ്മജൻ ബോൾഗാട്ടി, വിനയ് ഫോർട്ട് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

ALTHAF SALIM ANARKALI MARIKAR MOVIE  ANARKALI MARIKAR NEW MOVIE  അൽത്താഫ് സലീം അനാർക്കലി മരക്കാര്‍  അൽത്താഫ് സലീം ചിത്രം
Althaf Salim Anarkali Marikar movie (ETV Bharat)

By ETV Bharat Entertainment Team

Published : Nov 13, 2024, 1:06 PM IST

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ അൽത്താഫ് സലീമും, ജോമോൻ ജ്യോതിറും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ കോമഡി ചിത്രത്തിന്‍റെ പൂജ നടന്നു. ഇന്ന് രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ചാണ് പൂജ നടന്നത്.

ചടങ്ങിൽ സംവിധായകൻ സതീഷ് തൻവി, നിഖിൽ എസ് പ്രവീൺ, മഹേഷ് ഭുവനേന്ദ് എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഫസ്‌റ്റ് ക്ലാപ്പ് അടിച്ചു. ധർമ്മജൻ ബോൾഗാട്ടി, വിനയ് ഫോർട്ട്, ഹരി പത്തനാപുരം, സീ കേരളം ചീഫ് ചാനൽ ഓഫീസർ അനിൽ അയിരൂർ തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായി.

കോമഡി ജോണറിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കുക. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനാർക്കലി മരക്കാരാണ് നായികയായി എത്തുന്നത്. അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കും.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എകെഡിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്‌റ്റിറ്റ്യൂട്ടായ 'എലമെന്‍റ്‌സ്‌ ഓഫ് സിനിമ'യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.

ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജി.മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്‌സൺ പൊടുത്താസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിര്‍വ്വഹിക്കും. മണികണ്‌ഠൻ അയ്യപ്പൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.

ആ‍ർട്ട് - മധുരാഘവൻ, കോസ്റ്റ്യൂം - ഡോണ മറിയം ജോസഫ്, മേക്കപ്പ് - സുധി ഗോപിനാഥ്, ചീഫ് അസോസിയേറ്റ് - സുമിലാൽ സുബ്രഹ്‌മണ്യൻ, പബ്ലിസിറ്റി ഡിസൈന‍ർ - ആന്‍റണി സ്‌റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ - രാഹുൽ രാജാജി, മാർക്കറ്റിംഗ് - ഹെയിൻസ്, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യം; ഇന്ദ്രജിത്തിന്‍റെ ധീരം ടൈറ്റില്‍ ടീസര്‍ ശ്രദ്ധേയം

ABOUT THE AUTHOR

...view details