കേരളം

kerala

ETV Bharat / entertainment

'എന്ത് കാര്യമായാലും പെട്ടെന്ന് നടക്കണം'; എഡിഎച്ച്ഡി സ്ഥിരീകരിച്ചതിനെ കുറിച്ച് ആലിയ - Alia Bhatt Reveals She Has ADHD - ALIA BHATT REVEALS SHE HAS ADHD

എഡിഎച്ച്ഡി ഉള്ളതുകൊണ്ട് തനിക്ക് മേക്കപ്പ് കസേരയില്‍ പോലും അടങ്ങിയിരിക്കാന്‍ കഴിയില്ലെന്ന് ആലിയ. മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് ആലിയ നേരത്തെയും പറഞ്ഞിരുന്നു.

ATTENTION DEFICIT DISORDER  BOLLYWOOD ACTRESS ALIA BHATT  JIGRA MOVIE PROMOTION  ബോളിവുഡ് താരം ആലിയ ഭട്ട്
ALIA BHATT (ETV Bharat)

By ETV Bharat Entertainment Team

Published : Sep 20, 2024, 10:51 PM IST

ബോളിവുഡ് താരമായ ആലിയ ഭട്ട് തനിക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍. എഡിഎച്ച്ഡി ഉള്ളതുകൊണ്ട് തനിക്ക് മേക്കപ്പ് കസേരയില്‍ പോലും അടങ്ങിയിരിക്കാന്‍ കഴിയില്ലെന്ന് ആലിയ പറയുന്നു.

'ഒരു മേക്കപ്പ് കസേരയില്‍ 45 മിനിറ്റില്‍ കൂടുതല്‍ പോലും ചെലവഴിക്കാന്‍ കഴിയില്ല. എന്ത് കാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ്. തന്‍റെ വിവാഹ ദിനത്തില്‍ മേക്കപ്പ്മാന്‍ ഇതേ കുറിച്ച് പറയുകയുണ്ടായി. വിവാഹ ദിനത്തില്‍ രണ്ടു മണിക്കൂറെങ്കിലും നല്‍കണമെന്ന് മേക്കപ്പ് മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്നെ കൊണ്ട് അതിന് കഴിയില്ലെന്നും ചില്‍ ചെയ്യണമെന്നുമാണ് മറുപടി നല്‍കിയതെന്നും ആലിയ പറഞ്ഞു.

നേരത്തേയും മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് ആലിയ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ മലയാള സിനിമ താരങ്ങളായ ഫഹദ് ഫാസിലും ഷൈന്‍ ടോം ചാക്കോയും തങ്ങള്‍ക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

അഭിനയ രംഗത്ത് തനിക്ക് പ്രചോദനമായ വ്യക്തികളെ കുറിച്ചും ആലിയ വിശദീകരിക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍, രേഖ, ഐശ്വര്യ റായ് എന്നിവരുടെ പേരുകളാണ് ആലിയ പറഞ്ഞത്. ഐശ്വര്യ റായ്‌യുടെ നൃത്തം തീര്‍ത്തും വിസ്‌മയിപ്പിക്കുന്നതാണെന്ന് ആലിയ പറഞ്ഞു. താന്‍ ഒരു പാട്ട് ചെയ്യാന്‍ പോകുമ്പോള്‍ യൂട്യൂബില്‍ ഐശ്വര്യ റായ്‌യുടെ ഒരു പാട്ട് കേള്‍ക്കും.

അവരുടെ ഭാവങ്ങള്‍ ഒരു സ്‌റ്റെപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ മാറുന്നത് അത്ഭുതപ്പെടുത്താറുണ്ട്. സൗന്ദര്യത്തില്‍ തന്നെ പ്രചോദിപ്പിച്ചിട്ടുള്ള വ്യക്തി രേഖയാണ്. യുഗങ്ങളുടെ ഐക്കണാണ് രേഖയെന്നും ആലിയ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'ജിഗ്ര' സിനിമയുടെ റിലീസിംങ് തിരക്കിലാണ് ഇപ്പോള്‍ ആലിയ. ആലിയ ഭട്ടും, വേദാംഗ് റെയ്‌നയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം 2024 സെപ്റ്റംബർ 27 ന് തിയേറ്ററുകളിലെത്തും. അടുത്തിടെയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് കഴിഞ്ഞത്. മോണിക്ക ഓ മൈ ഡാർലിങ്, പെഡ്‌ലേഴ്‌സ്, മര്‍ദ് കോ ദർദ് നഹി ഹോത്ത തുടങ്ങിയ സിനിമകളുടെ സംവിധായകൻ വാസൻ ബാല കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജിഗ്ര എന്ന സിനിമ പ്രഖ്യാപിച്ചത്. ഒരു സഹോദരിക്ക് തൻ്റെ സഹോദരനോടുള്ള അചഞ്ചലമായ സ്നേഹത്തെയും എന്ത് വിലകൊടുത്തും അവനെ സംരക്ഷിക്കാനുള്ള അവളുടെ നിശ്ചയദാർഢ്യവുമാണ് ചിത്രത്തിന്‍റെ പ്രമേയം.

Also Read:ടൈമിന്‍റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ആലിയ ഭട്ടും സാക്ഷി മാലിക്കും

ABOUT THE AUTHOR

...view details