തമിഴ് നടന്‍ അജിത്ത് കുമാര്‍ അടുത്തിടെയാണ് തന്‍റെ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. അംഗീകൃത റേസറായ അജിത് തന്‍റെ പുതുതായി തുടങ്ങുന്ന റേസിങ് ടീമിന് 'അജിത് കുമാർ റേസിങ്' എന്നാണ് പേരിട്ടിട്ടുള്ളത്. എന്നാല്‍ റേസിങ്ങില്‍ സജീവമാകുന്നതോടെ അജിത്ത് സിനിമ വിടുമോ എന്നാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ച.
എന്നാല്‍ ആരാധകരുടെ ഇത്തരം ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം മറുപടിയെന്നോണം അജിത്തിന്‍റെ ഒരു വീഡിയോ പുറത്ത് എത്തിയിരിക്കുകയാണ്. ബൈക്ക് റേസിങ് പ്രേമികള്‍ക്കായി വീനസ് മോട്ടോര്‍ സൈക്കിള്‍ ടൂര്‍സ് എന്നൊരു കമ്പനിക്കൂടി അജിത്ത് നടത്തുന്നുണ്ട്. ഇതിന്‍റെ പ്രമോഷന്‍ വീഡിയോയിലില്‍ അജിത്ത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. യാത്ര നിങ്ങളെ എങ്ങനെ മികച്ചൊരു വ്യക്തിയാക്കുന്നു എന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്. ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആളുകളെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. യാത്രയാണ് ഏറ്റവും നല്ല മെഡിറ്റേഷന്‍ എന്നാണ് വ്യക്തിപരമായി എന്‍റെ അഭിപ്രായം. നമ്മള്‍ ആളുകളെ കണ്ടുമുട്ടുന്നതിന് മുന്‍പ് തന്നെ അവരെ വിലയിരുത്താറുണ്ട്. നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍, വ്യത്യസ്‌ത നാടുകളില്‍ നിന്നുള്ളവരെയും പല മതത്തില്‍പ്പെട്ട ആളുകളെയും കണ്ടുമുട്ടുന്നു. അവരുടെ സംസ്‌കാരം അനുഭവിച്ചറിയുന്നു. നിങ്ങള്‍ ആളുകളോട് സഹാനുഭൂതിയോടെ പെരുമാറാന്‍ തുടങ്ങുന്നു. അത് നിങ്ങളെ മികച്ച വ്യക്തിയാക്കുന്നു. അജിത്ത് പറഞ്ഞു.