തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡിസൈനര്‍ എത്നിക് വെയറില്‍ അതിമനോഹരിയായാണ് പ്രിയതാരം എത്തിയത്.
ലൈറ്റ് വര്‍ക്കുകള്‍ നിറഞ്ഞ ഗോള്‍ഡന്‍ നിറത്തിലുള്ള സ്ലീവ്ലെസ് കുര്‍ത്തിയാണ് താരം ധരിച്ചിരിക്കുന്നത്. മുടി പിന്നിയിട്ടും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയായിരിക്കുകയാണ് താരം. ഹെവി കമ്മലാണ് അണിഞ്ഞിരിക്കുന്നത്.
കീര്‍ത്തി സുരേഷ് നായികയായി എത്തിയ 'രഘുത്താത്ത' സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെ ഭാവിയിലെ ജീവിത പങ്കാളിയെ കുറിച്ച് താരം പറഞ്ഞിരുന്നു. പരസ്പരം മനസിലാക്കുന്ന സുഹൃത്തുക്കളാണ് എങ്കില്‍ തനിക്ക് തോന്നുന്നത് അത് മതിയാകും എന്നാണ്. ലവ് എന്നത് ജീവിതകാലത്തേക്കുള്ള സ്നേഹമാണ്. സിംഗിള്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ താന്‍ ഒരിക്കലും ആശങ്കപ്പെടുന്നില്ല. ഒരിക്കലും സിംഗിള്‍ ആണെന്ന് പറഞ്ഞിട്ടില്ല എന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.