കേരളം

kerala

ETV Bharat / entertainment

'ആദ്യ നായിക വേഷത്തിന് അഡ്‌ജസ്‌റ്റ്‌മെന്‍റിന് തയ്യാറാണോന്ന് ചോദിച്ചു'; തുറന്നു പറഞ്ഞ് ഗായത്രി വർഷ - Gayathri Varsha about adjustments - GAYATHRI VARSHA ABOUT ADJUSTMENTS

ഈ അവസരം ഒരു സ്ത്രീയും മുതലെടുക്കുമെന്ന് തോന്നുന്നില്ലെന്നും സ്ത്രീയെ സമൂഹം സ്ത്രീയായി കാണാൻ പഠിക്കണമെന്നും ഗായത്രി വര്‍ഷ.

GAYATRI VARSHA ABOUT ADJUSTMENTS  GAYATRI VARSHA  MALAYALAM FILM INDUSTRY ADJUSTMENTS  ഗായത്രി വര്‍ഷ
Gayathri Varsha (ETV Bharat)

By ETV Bharat Entertainment Team

Published : Aug 26, 2024, 4:28 PM IST

Updated : Aug 26, 2024, 7:59 PM IST

ഗായത്രി വർഷ പറയുന്നു (ETV Bharat)

മലയാള സിനിമ മേഖലയിൽ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങളാണ് ദിവസേന പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിലെ ഇത്തരം തുറന്നു പറച്ചിലുകളോട് പ്രതികരിച്ച് നടി ഗായത്രി വർഷ. ഒരു തരത്തിലുള്ള ചൂഷണങ്ങളും ഇല്ലാതെ സ്ത്രീകൾക്ക് സധൈര്യം കടന്നുവരാൻ സാധിക്കുന്ന തൊഴിൽ മേഖലയാകണം മലയാള സിനിമയെന്നും നടി പറഞ്ഞു.

'മലയാള സിനിമയിൽ പല സ്ത്രീ താരങ്ങളും ആത്‌മഹത്യാപരമായാണ് അതിജീവിച്ച് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകൾ പ്രകടിപ്പിച്ചാൽ പിന്നെ ആ സ്ത്രീ, ഇൻഡസ്ട്രിയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മറ്റു ചിലരാണ്. ചിലപ്പോൾ കരിയർ അതോടെ അവസാനിക്കും. ചിലപ്പോൾ മികച്ച അവസരങ്ങളിൽ നിന്ന് പിന്തള്ളപ്പെടുകയോ ഒതുക്കി നിർത്തുകയോ ചെയ്യും. ഇനി ഒരുപക്ഷേ അവസരങ്ങൾക്ക് വേണ്ടി വഴങ്ങി കൊടുത്താൽ കരിയറിൽ ഉയർച്ച ഉണ്ടാകുമെങ്കിലും, നമ്മുടെ ആത്‌മാഭിമാനം പണയം വച്ച് ജീവിക്കേണ്ടതായി വരും.

ഒരുതരത്തിലുമുള്ള അഡ്‌ജെസ്‌റ്റ്‌മെന്‍റുകളും ഇല്ലാതെ, ചൂഷണങ്ങള്‍ ബാധിക്കാതെ സ്ത്രീകൾക്ക് സധൈര്യം കടന്നുവരാൻ സാധിക്കുന്ന തൊഴിൽ മേഖല ആകണം മലയാള സിനിമ. അങ്ങനെയാണ് എന്നെ പോലുള്ള ഒരു പൊതു സമൂഹം ചിന്തിക്കുന്നത്. പക്ഷേ ഏതു വിധേനയും കരിയറിൽ ഉന്നതി മാത്രം നേടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം സ്ത്രീകളും ഇവിടെ ഉണ്ടെന്ന് നമുക്കറിയാം.

പക്ഷേ പൊതു ചിന്ത എന്‍റെ അഭിപ്രായ പ്രകടനങ്ങളോട് യോജിച്ചതാണ്. നിരവധി ആരോപണങ്ങൾ ആർക്കെതിരെയും ഉന്നയിക്കുന്ന സാഹചര്യത്തിൽ ഈ അവസരം മുതലെടുക്കാൻ ആരെങ്കിലും ഇറങ്ങിത്തിരിക്കുമോ എന്നതിനെ കുറിച്ചും സംശയമുണ്ട്? നമ്മുടെ സമൂഹത്തിന്‍റെ പരിച്ഛേദച്ചില്‍ അത്തരം ക്രിമിനലുകളും ഉണ്ടല്ലോ. അതിപ്പോൾ ഏതു സാഹചര്യമാണെങ്കിലും അത്തരത്തിലുള്ള ചില വ്യക്തികളും ഉണ്ടാകും.

പക്ഷേ ഈ കാര്യത്തിൽ ഇപ്പോൾ നടക്കുന്ന വസ്‌തുതകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ത്രീകൾ അവസരം മുതലെടുക്കാൻ വ്യാജ ആരോപണങ്ങളുമായി മുന്നോട്ടു വരുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. അതിന് കൃത്യമായ മറുപടിക്കും എനിക്ക് പരിമിതിയുണ്ട്. സ്ത്രീകളുടെ വിഷയത്തിൽ ഇപ്പോൾ സംഭവിക്കുന്നത് അനിവാര്യമായ ഇടപെടൽ തന്നെയാണ്. അത് സ്വാഗതാർഹം തന്നെ.

സിനിമാ മേഖലയിൽ തനിക്കെതിരെയും ഇത്തരത്തിലുള്ള ചില ചൂഷണങ്ങൾ സംഭവിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ ഒരിക്കൽ തുറന്നു പറഞ്ഞതാണ്. 1994 രാജസ്ഥാനിൽ സംവിധാനം ചെയ്‌ത സിഐഡി ഉണ്ണികൃഷ്‌ണൻ ബിഎ ബിഎഡ് എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. പാലയിലെ ഒരു കുഗ്രാമത്തിൽ നിന്ന് പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് അച്ഛനും അമ്മയ്ക്കും ഒപ്പം സെറ്റിലെത്തി. അന്നേ ഞാൻ ഒരു എസ്‌എഫ്‌ഐ പ്രവർത്തകയാണ്. പലകാര്യങ്ങളിലും, എന്‍റെ ബോൾഡായുള്ള സംസാരവും തീരുമാനങ്ങളും രാജസേനൻ സാറിന് നന്ദേ ബോധിച്ചു. ഞാൻ ഗുരുതുല്യം കാണുന്ന രാജസേനൻ സാർ എന്‍റെ അമ്മയുടെയും അച്ഛന്‍റെയും മുന്നിൽ വച്ച് പറഞ്ഞ ഒരു കാര്യം ഇന്നും ഞാൻ ഓർത്തിരിക്കുന്നു. 'പെൺകുട്ടികളെ വളർത്തുന്നെങ്കില്‍ ഇതു പോലെ വളർത്തണം. പെൺകുട്ടികൾ ഇത്ര ധൈര്യത്തോടെ വളരുന്നത് എനിക്ക് ഇഷ്‌ടമാണ്.'

മാത്രമല്ല അദ്ദേഹം ഒരു ഉപദേശം കൂടി നൽകി. സിനിമയിൽ എത്രത്തോളം വളരാൻ സാധിക്കുമോ അത്ര മാത്രമേ ആഗ്രഹിക്കാൻ പാടുള്ളൂ. ഒരിക്കലും അതിമോഹം പാടില്ല. എന്‍റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച ഉപദേശമായിരുന്നു അത്. അതിമോഹം സിനിമയിൽ ആപത്താണ്.

അതേ സിനിമയുടെ സെറ്റിൽ വച്ചു തന്നെയാണ് എന്‍റെ രണ്ടാമത്തെ ചിത്രത്തിലേക്കുള്ള ഓഫർ ലഭിക്കുന്നത്. നായിക വേഷമാണ്. ആ സിനിമയുടെ അണിയറ പ്രവർത്തകർ എന്നെ വന്ന് കാണുകയും കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്‌തു. പക്ഷേ അവർ തിരിച്ചു പോകുന്നതിന് മുമ്പ് എന്നോട് പറഞ്ഞ വാക്കുണ്ട്, ചെറിയ അഡ്‌ജെസ്‌റ്റ്‌മെന്‍റുകള്‍ക്കൊക്കെ തയ്യാറാകേണ്ടി വരും. എനിക്ക് ആ പറഞ്ഞത് അപ്പോൾ മനസ്സിലായില്ല. പിന്നീട് അതേക്കുറിച്ച് ബോധ്യപ്പെട്ടപ്പോൾ അതേ വ്യക്തിയോട് ഞാൻ ആ സിനിമ ചെയ്യുന്നില്ല എന്ന് സധൈര്യം വിളിച്ചുപറഞ്ഞു.' -ഗായത്രി വർഷ പറഞ്ഞു.

Also Read:മുകേഷ് മുതല്‍ ജയസൂര്യ വരെ; പ്രമുഖരുടെ പേരുകള്‍ പുറത്തുവിട്ട് മിനു മുനീര്‍ - Minu Muneer shocking revelations

Last Updated : Aug 26, 2024, 7:59 PM IST

ABOUT THE AUTHOR

...view details