ഹൈദരാബാദ് : ചെന്നൈയിലെ വെൽസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്‌ടറേറ്റ് ഏറ്റുവാങ്ങി തെന്നിന്ത്യന്‍ താരം രാം ചരൺ. സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ താരം മുഖ്യാതിഥിയായി പങ്കെടുത്തു. രാം ചരണ്‍ കലാരംഗത്ത് നൽകിയ സേവനങ്ങള്‍ക്കാണ് പ്രത്യേക ഡോക്‌ടറേറ്റ് ബിരുദം നൽകി ആദരിക്കുന്നത്.
താരത്തിന് പുറമേ, ചന്ദ്രയാന്‍ പ്രോജക്‌ട് കോർഡിനേറ്ററായ ഡോ. പി വീരമുത്തുവേൽ, ട്രിവിട്രോൺ ഹെൽത്ത് കെയറിന്‍റെ സ്ഥാപകനും സിഎംഡിയുമായ ഡോ. ജി എസ് കെ. വേലു, ടേബിള്‍ ടെന്നീസ് താരവും പത്മശ്രീ ജേതാവുമായ അച്ചന്ത ശരത് കമാൽ എന്നിവര്‍ക്കും വെൽസ് സർവകലാശാല ഡോക്‌ടറേറ്റ് നല്‍കി ആദരിച്ചു.
തങ്ങളുടെ പ്രിയ താരത്തിന് പദവി നൽകുന്നതിന് സാക്ഷ്യം വഹിച്ചതിൽ സന്തോഷമുണ്ടെന്ന് രാം ചരണിന്‍റെ ആരാധകർ പ്രതികരിച്ചു. 2007-ൽ ചിരുത എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച രാം ചരൺ, അസംഖ്യം ചിത്രങ്ങളിലെ തന്‍റെ മികച്ച പ്രകടനത്തിന് അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.