കൊച്ചി: നടി മാലാപാര്‍വതിയെ കുടുക്കാന്‍ ശ്രമിച്ച് തട്ടിപ്പ് സംഘം. എംഡി എം എ അടങ്ങിയ കൊറിയര്‍ തടഞ്ഞുവച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്. വ്യാജ ഐഡി കാര്‍ഡ് കാണിച്ച് മുംബൈ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് നടിയെ തട്ടിപ്പു സംഘം സമീപിച്ചത്.
ഒരു മണിക്കൂറോളം നടിയെ വെര്‍ച്വല്‍ അറസ്‌റ്റിലാക്കി. മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ എന്ന് പറഞ്ഞ് വ്യാജ ഐഡി കാർഡ് അടക്കം കൈ മാറി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. പെട്ടെന്ന് തട്ടിപ്പ് ആണെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാല്‍ സമയോചിതമായ ഇടപെടല്‍ മൂലം പണം നഷ്‌ടമായില്ലെന്ന് നടി വ്യക്തമാക്കി. ഞായറാഴ്‌ചയായിരുന്നു തട്ടിപ്പ് സംഘം നടിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമച്ചത്.
ഒരു പാഴ്‌സല്‍ തടഞ്ഞുവച്ചുവെന്ന് പറഞ്ഞാണ് മാലാ പാര്‍വതിക്ക് ഫോൺ വന്നത്. നേരത്തെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതിനാൽ ഫോൺ സത്യമായിരിക്കുമെന്നാണ് വിശ്വസിച്ചു. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്‌ത് തായ്‌വാനിലേക്ക് ഒരു പാഴ്‌സല്‍ പോയിട്ടുണ്ടെന്ന് അവരുടെ കസ്‌റ്റമര്‍ കെയറില്‍ നിന്നും നടിയെ അറിയിക്കുകയായിരുന്നു.
മുംബൈയിൽനിന്ന് പാഴ്‌സല്‍ അയച്ച നമ്പർ, തയ്‌വാനിൽ അത് അയച്ച ആളുടെ നമ്പർ, അഡ്രസ് ഉൾപ്പടെയാണ് നടിയെ അറിയിച്ചത്. പാസ്പോർട്ട്, ക്രഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ തുടങ്ങിയവയായിരുന്നു പാക്കേജില്‍ ഉണ്ടായിരുന്നതെന്നാണ് അവര്‍ അറിയിച്ചത്. തുടര്‍ന്ന് മുംബൈ പോലീസ് എന്ന പേരില്‍ മറ്റൊരാള്‍ക്ക് ഫോണ്‍ കണക്‌ട് ചെയ്യുകയായിരുന്നുവെന്ന് നടി പറഞ്ഞു.