കേരളം

kerala

ETV Bharat / entertainment

മരുഭൂമിക്കാഴ്‌ചകളുമായി 'ഇസ്‌തിഗ്‌ഫർ'; ആടുജീവിതത്തിലെ അറബിക് ഗാനം പുറത്ത് - Aadujeevitham Arabic Song Istigfar - AADUJEEVITHAM ARABIC SONG ISTIGFAR

സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ തന്നെയാണ് ഈ ഗാനത്തിനായി വരികൾ രചിച്ചതും

AADUJEEVITHAM THE GOAT LIFE MOVIE  AADUJEEVITHAM SONGS  AR RAHMAN SONGS  PRITHVIRAJ BLESSY BENYAMIN MOVIE
Istigfar Song

By ETV Bharat Kerala Team

Published : Apr 10, 2024, 5:50 PM IST

പ്രേക്ഷകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുറത്തുവന്ന സിനിമയാണ് ബ്ലെസിയുടെ സ്വപ്‌നചിത്രമായ ആടുജീവിതം. ഇന്നിതാ 100 കോടിയും കടന്ന്, മലയാളസിനിമയിൽ ചരിത്രനേട്ടവുമായി കുതിക്കുകയാണ് ഈ ചിത്രം. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ആടുജീവിതത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

അറബിക് ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഗാനം തിയേറ്ററുകളിൽ പ്രേക്ഷകർക്ക് വേറിട്ട അനുഭൂതി സമ്മാനിച്ചിരുന്നു. എആര്‍ റഹ്മാനാണ് വരികള്‍ എഴുതി, ഈ ഗാനം ചിട്ടപ്പെടുത്തിയത്. രാജാ ഹസനും ഫൈസ് മുസ്‌തഫയും ചേര്‍ന്നാണ് ആലാപനം. വിഷ്വൽ റൊമാൻസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനോടകം 1.2 ലക്ഷം കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

രാജ ഹസനും ഫൈസ് മുസ്‌തഫയും എആര്‍ റഹ്മാനും ചേര്‍ന്ന് ഗാനം ആലപിക്കുന്ന ദൃശ്യങ്ങളും പാട്ടിന്‍റെ വീഡിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന പേരിൽ തന്നെയുള്ള അവാർഡ്‌ വിന്നിങ്ങ് നോവലിനെ ആസ്‌പദമാക്കി ബ്ലെസി ഒരുക്കിയ ഈ സിനിമ 2024 മാർച്ച് 28-നാണ് തിയേറ്ററുകളിലെത്തിയത്. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ഈ അതിജീവന കഥ റിലീസ് ചെയ്‌തത്.

വർഷങ്ങളെടുത്ത് പല പ്രതിസന്ധികളെയും തരണം ചെയ്‌ത് കൂടിയായിരുന്നു ഈ സിനിമയുടെ നിർമാണം പൂർത്തീകരിച്ചത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് കടന്നുപോയ ശാരീരിക മാറ്റങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് ആടുജീവിതം അണിയിച്ചൊരുക്കിയത്.

ഓസ്‌കാർ അവാർഡ്‌ ജേതാക്കളായ എ ആർ റഹ്മാന്‍റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്‌ദമിശ്രണവും ഈ ചിത്രത്തിന്‍റെ പ്രധാന ആകർഷണങ്ങളായിരുന്നു. കെആർ ഗോകുൽ, ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയിൽ നായികയായി എത്തിയത് അമല പോളാണ്.

ALSO READ:'ഞങ്ങൾ കൊടുത്തതിലും പത്തിരട്ടി നജീബിന് കൂട്ടത്തിലൊരാൾ നൽകി; ആടുജീവിതം 16 വർഷത്തെ കഠിനയാത്രയുടെ ഫലം'; ബ്ലെസി പറയുന്നു

ഛായാഗ്രഹണം : സുനിൽ കെ എസ്, ചിത്രസംയോജനം : ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂംസ് : സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ർ‌ടർ : റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ : സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ : പ്രശാന്ത് മാധവ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി : അശ്വത്, സ്റ്റിൽസ് : അനൂപ് ചാക്കോ, മാർക്കറ്റിംഗ് : ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്, പിആർഒ : ആതിര ദിൽജിത്ത്.

ABOUT THE AUTHOR

...view details