കേരളം

kerala

ETV Bharat / entertainment

വൈപ്പിൻ ഹാർബർ പശ്ചാത്തലമായി 'പൊങ്കാല'; ശ്രീനാഥ് ഭാസി നായകൻ - A B Binil Sreenath Bhasi movie - A B BINIL SREENATH BHASI MOVIE

വൈപ്പിൻ ഹാർബറിന്‍റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'പൊങ്കാല'.

SREENATH BHASI NEW MOVIE  MALAYALAM UPCOMING MOVIES  ശ്രീനാഥ് ഭാസി പൊങ്കാല സിനിമ  PONGALA MOVIE UPDATES
Sreenath Bhasi (ETV Bharat)

By ETV Bharat Kerala Team

Published : Jun 27, 2024, 7:11 PM IST

എ.ബി ബിനിലിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ നായകനായി ശ്രീനാഥ് ഭാസി. വൈപ്പിൻ ഹാർബർ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന് 'പൊങ്കാല' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയ്‌ക്കായി തിരക്കഥ രചിച്ചതും സംവിധായകൻ എ ബി ബിനിലാണ്.

വൈപ്പിൻ ഹാർബറിന്‍റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിന്‍റെ കഥയാണ് 'പൊങ്കാല' പറയുന്നത്. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീരപ്രദേശങ്ങളിൽ നടന്ന ഒരു സംഭവകഥയെ ആസ്‌പദമാക്കിയുള്ളതാണ് സിനിമ. ഗ്ലോബൽ പിക്‌ചേഴ്‌സ് എന്‍റർടെെയ്‌മെന്‍റ്, ദിയ ക്രിയേഷൻസിന്‍റെ ബാനറിൽ അനിൽ പിള്ള, ഡോണ തോമസ്, അലക്‌സ് പോൾ, ജിയോ ഷീബാസ് എന്നിവർ ചേർന്നാണ് 'പൊങ്കാല'യുടെ നിർമാണം.

പൂർണമായും ആക്ഷൻ-ഹ്യൂമർ ചേരുവകളോടെയാണ് ഈ സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്, സൂര്യ കൃഷ്‌ണ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന, ദുർഗ കൃഷ്‌ണ, മാർട്ടിൻ മുരുകൻ, പ്രവീണ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

ഓഗസ്റ്റ് പതിനേഴിന് വൈപ്പിൻ, മുനമ്പം, എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ എന്നിവരുടെ വരകൾക്ക് സംഗീതം പകരുന്നത് അലക്‌സ് പോളാണ്. തരുൺ ഭാസ്‌കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സൂരജ് അയ്യപ്പനാണ്. കലാസംവിധാനം ബാവായും നിർവഹിക്കുന്നു. മേക്കപ്പ് - അഖിൽ ടി രാജ്, കോസ്റ്റ്യും - ഡിസൈൻ - സൂര്യ ശേഖർ, നിർമ്മാണ നിർവഹണം - വിനോദ് പറവൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:"കലക്കി, തിമിർത്തു, കിടുക്കി"; 'കൽക്കി 2898 എഡി' ആദ്യ ഷോയ്‌ക്ക് പിന്നാലെ പ്രേക്ഷക പ്രതികരണം ഇങ്ങനെ..

ABOUT THE AUTHOR

...view details