തിരുവനന്തപുരം:29ാത് കേരള ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ സിനിമ രംഗത്തെ അതുല്യ പ്രതിഭയായ ഷബാന ആസ്‌മി ചടങ്ങിൽ മുഖ്യാതിഥിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി.
ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ അടക്കമുള്ള മേളയായി ഐ എഫ് കെ അറിയപ്പെടുന്നത് ഏറെ അഭിമാനം ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സിനിമ പ്രദർശനം മാത്രമല്ല ഈ മേളയിൽ നടക്കുന്നത്. ഇവിടെ നടക്കുന്ന ചർച്ചകളും അഭിപ്രായം പ്രകടനങ്ങളുംപുരോഗമന സ്വഭാവമുള്ളതാണ്. ചലച്ചിത്രമേള എന്നതിനപ്പുറം യുവതി യുവാക്കൾക്ക് കലാസാംസ്കാരിക ഫാഷൻ രംഗങ്ങളിൽ ഈ പുതുകാലത്ത് ഉയർന്നുവരുന്ന ട്രെൻഡുകളെ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദി കൂടിയായി ഈ ചലച്ചിത്രോത്സവം മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവിധ ഭേദചിന്തകൾക്കും അതീതമായി യുവാക്കളുടെ കൂട്ടായ്മകൾ ഈ മേളകളിൽ ഉണ്ടാകുന്നു.
മനുഷ്യരാശിയുടെ ചരിത്രത്തിൽ നിർമ്മിക്കപ്പെട്ട കലകളിൽ ഇന്നും തുടരുന്ന കലകളിൽ ഏറ്റവും ജനകീയമായത് സിനിമ തന്നെയാണ്. സിനിമയുടെ ചരിത്രം ഇന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനത്തിൽ വന്നു നില്കുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം ഇത്രയും ചടുലമായ മാറ്റങ്ങൾ കൊണ്ടു വരുന്ന മറ്റൊരു രംഗവും ഉണ്ടാകില്ല. അതു കൊണ്ടു തന്നെ സമൂഹത്തിന്റെ നേർ പ്രതിഫലനമാണ് സിനിമയിൽ ഉണ്ടാകുന്നതെന്ന് പറയേണ്ടി വരും. ആ മാറ്റങ്ങളെ ഉൾക്കൊണ്ടു സാമൂഹിക മാറ്റങ്ങളെ പ്രതിഫലിപ്പിക്കാനുള്ള വേദിയായി അന്താരാഷ്ട്ര ചലച്ചിത്ര മേളയും മാറി തീരുന്നുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു.
ഈ ചലച്ചിത്ര മേളയിലെ കൺട്രി ഫോക്കസ് വിഭാഗം പരിശോധിച്ചാൽ തന്നെ ഇതു മനസിലാകും. കഴിഞ്ഞ മേളയിൽ പലസ്തീനായിരുന്നു കൺട്രി ഫോക്കസ് വിഭാഗം. ആ രാജ്യത്തെ അവസ്ഥ കൂടുതൽ മോശമാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തവണത്തെ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു നൂറ്റാണ്ട് പാരമ്പര്യമുള്ള അർമേനിയൻ സിനിമകളെയാണ്. ആഭ്യന്തര കലാപവും, വംശ ഹത്യയും കുടിയിറക്കലുമെല്ലാം ഈ സിനിമയുടെ പ്രമേയമായി തീരുന്നുണ്ട്. ഇതരത്തിൽ അടിച്ചമർത്തപ്പെടുന്നവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും ഒപ്പം നിന്നു അവരുടെ ജീവിതാവസ്ഥകൾ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ ആണ് ഈ ചലച്ചിത്ര മേളയിലൂടെ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.