ETV Bharat / entertainment

ഒരു രാത്രി ജയിലില്‍; നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി - ALLU ARJUN RELEASED FROM JAIL

അറസ്റ്റ് നടന്നത് ഇന്നലെ. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചു.

PUSHPA 2 SCREENING STAMPEDE CASE  PUSHPA 2 SCREENING DEATH  ALLU ARJUN  അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി
Allu Arjun was granted interim bail by the Telangana High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

ഹൈദരാബാദ് : 'പുഷ്‌പ 2' സിനിമയുടെ പ്രീമിയർ ഷോയ്‌ക്ക് മുന്നോടിയായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ തെലുഗു നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഇന്നലെ അറസ്റ്റിലായ നടനെ കീഴ്‌ക്കോടതി 14 ജിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് താരം ജയില്‍ മോചിതനായത്.

അറസ്റ്റിലായതിന് പിന്നാലെ ഇന്നലെ തന്നെ ഹൈദരാബാദ് ഹൈക്കോടതി അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്‌ച വൈകിയും ജാമ്യത്തിന്‍റെ പകർപ്പ് ജയിൽ അധികൃതർക്ക് ലഭിക്കാത്തതിനാൽ ഹൈക്കോടതി ഇളവ് നൽകിയിട്ടും നടന് ജയിലിൽ തന്നെ കഴിയേണ്ടിവന്നു.

ടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നടന്‍റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ ബിജെപിയും ബിആർഎസും ആഞ്ഞടിക്കുകയുണ്ടായി.

ഡിസംബർ 4 നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന 35 കാരി കൊല്ലപ്പെടുകയായിരുന്നു. അവശനിലയിലായ യുവതിയെ ദുർഗാഭായ് ദേശ്‌മുഖ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മകൻ ശ്രീതേജ് ചികിത്സയിലാണ്.

നടൻ അല്ലു അർജുൻ തിയേറ്റർ സന്ദർശിച്ചതിന് പിന്നാലെയാണ് സംഭവം. നടനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശുകയുണ്ടായി. സംഭവത്തില്‍ തീയേറ്റര്‍ ഉടമ അടക്കം നേരത്തെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.

Also Read: പട്രോളിങ്ങിനിടെ 'പുഷ്‌പ 2' കാണാന്‍ പോയി അസി. കമ്മീഷണറെ കയ്യോടെ പിടികൂടി സിറ്റി. പോലീസ് കമ്മീഷണര്‍ - ACP CAUGHT WATCHING PUSHPA2

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.