കേരളം

kerala

ETV Bharat / education-and-career

23 വർഷത്തെ കാത്തിരിപ്പിന് കഴിഞ്ഞ വർഷം സുവർണവിരാമം; കലോത്സവക്കപ്പിൽ ഇത്തവണയും മുത്തമിടുമോ കണ്ണൂര്‍? - WHETHER KANNUR RETAIN CHAMPIONSHIP

രണ്ടായിരത്തിൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ജില്ല അവസാനമായി വിജയികളായത്.

MAMBARAM SCHOOL KANNUR KALOLSAVAM  KERALa SCHOOL KALOLSAVAM 2025  സംസ്ഥാന സ്‌കൂള്‍ കലോത്സവം  kalolsavam previous champions 2024  KALOLSAVAM 2025
2024 State Art Fest Champions Trophy Awarding to Kannur (ETV Bharat)

By ETV Bharat Kerala Team

Published : Jan 3, 2025, 4:09 PM IST

കണ്ണൂർ: 20 വർഷമായി കോഴിക്കോടും പാലക്കാടും പരസ്‌പരം കൊണ്ടും കൊടുത്തും കുത്തകയാക്കിവെച്ച സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കഴിഞ്ഞ വർഷം കണ്ണൂർ സ്വന്തമാക്കിയത് ഫോട്ടോഫിനിഷിൽ ആണ്. മത്സരത്തിലുടനീളം പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് 3 സ്‌കൂളുകളും. മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസാണ് കണ്ണൂരിന് വേണ്ടി കൂടുതൽ പോയിന്‍റ് നേടിയത്, 80 പോയിന്‍റ്.

സെന്‍റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ 59 പോയിന്‍റ് നേടി. മമ്പറം എച്ച്.എസ്.എസ് 53 പോയിന്‍റും ജില്ലയ്ക്ക് സംഭാവന നൽകി. കണ്ണൂരിന്‍റെ 23 വർഷത്തെ കാത്തിരിപ്പിനാണ് കഴിഞ്ഞ വർഷം ഇതോടെ സുവർണവിരാമമായത്. അവസാന ദിനം രാവിലെ കോഴിക്കോടാണ് മുന്നിട്ടു നിന്നിരുന്നത്. എന്നാൽ, ഉച്ചയോടെ സമാപിച്ച മത്സരങ്ങളുടെ ഫലം വന്നപ്പോൾ സുവർണ കിരീടം കണ്ണൂരിലേക്കെന്ന് ഉറപ്പായി.

2000-ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ജില്ല അവസാനമായി കപ്പുയർത്തിയത്. അന്ന് എറണാകുളത്തോടൊപ്പം സംയുക്ത ചാമ്പ്യന്മാരായിരുന്നു കണ്ണൂർ. അതിന് ശേഷം നിരവധി തവണ രണ്ടും മൂന്നും സ്ഥാനത്തെത്തിയെങ്കിലും ജേതാക്കളാവുകയെന്ന സ്വപ്‌നം യാഥാർഥ്യമായില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കണ്ണൂർ അവസാനമായി കപ്പുയർത്തിയതിന് പിന്നാലെ നടന്ന ഒന്നൊഴികെ എല്ലാ കലോത്സവത്തിലും ചാമ്പ്യന്മാരായത് കോഴിക്കോടോ പാലക്കാടോ ആണ്. 2003ൽ എറണാകുളം ചാമ്പ്യന്മാരായത് മാത്രമാണ് ഇതിനൊരപവാദം. കോഴിക്കോടാകട്ടെ, തുടർച്ചയായി 12 വർഷം കിരീടം കൈവശംവക്കുകയും ചെയ്‌തു.

മമ്പറം സ്‌കൂള്‍ ടീം കലോത്സവ വേദിയില്‍ (ETV Bharat)

കണ്ണൂരിന്‍റെ കലോത്സവ തേര് തെളിക്കാൻ ഇത്തവണയും മമ്പറം ഹയർ സെക്കന്‍ഡറി

അനന്തപുരിയിൽ കണ്ണൂരിന്‍റെ തേര് തെളിക്കാൻ ഇത്തവണയും മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ മുന്നിൽ തന്നെയുണ്ട്. പദ്യം ചൊല്ലൽ, തിരുവാതിര, ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം,ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കേരള നടനം, കവിതാ രചന മലയാളം, ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം, ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കേരള നടനം, കൂടിയാട്ടം, കഥാരചന സംസ്‌കൃതം, കവിതാരചന സംസ്‌കൃതം ആൺകുട്ടികളുടെ നാടോടി നൃത്തം എന്നിവയാണ് ഇത്തവണ അനന്തപുരിയിൽ മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ മാറ്റുരയ്ക്കാനെത്തുന്ന ഇനങ്ങള്‍.

മമ്പറം സ്‌കൂള്‍ ടീം (ETV Bharat)
മമ്പറം സ്‌കൂള്‍ ടീം (ETV Bharat)

ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കേരള നടനത്തിൽ സംവൃതയും മലയാളം കവിതാ രചനയിൽ ശരണ്യയും സംസ്‌കൃതം കഥാരചനയിൽ ദൃശ്യ സുനിൽ കുമാറും ആൺകുട്ടികളുടെ ഭരതനാട്ട്യത്തിലും കേരള നടനത്തിലും നന്ദകിഷനും മൃദംഗത്തിൽ സഞ്ജയ് സുരേഷും മത്സരിക്കുന്നു. ഇത്തവണയും തികഞ്ഞ വിജയ പ്രതീക്ഷയിൽ തന്നെയാണ് വിദ്യാലയം.

Also Read:ഇവർ താരങ്ങൾ: കലോത്സവത്തിലൂടെ വെള്ളിത്തിരയിലേക്ക് വഴിവെട്ടിയവർ

ABOUT THE AUTHOR

...view details