കേരളം

kerala

ETV Bharat / education-and-career

ബികോംകാർക്ക് കുടുംബശ്രീയില്‍ അക്കൗണ്ടന്‍റാകാം; 21 ഒഴിവുകള്‍

അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രതിമാസ ശമ്പളം 12,000 രൂപ.

GURUVAYUR DEVASWOM BOARD  ACCOUNTANTS IN KUDUMBASREE  ASSISTANT ENGINEER DEVASWOM  CDS
Vacancies in Kudumbasree and Guruvayur Devaswom Board (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

തിരുവനന്തപുരം:കേരളത്തിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള കുടുംബശ്രീ സിഡിഎസുകളില്‍ അക്കൗണ്ടന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 21 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

ശമ്പളം:പ്രതിമാസം 12,000 രൂപ. യോഗ്യത: ബികോം ബിരുദവും ടാലി, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും അക്കൗണ്ടിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ടത്. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. അതാത് ജില്ലകളില്‍ നിന്നുള്ളവരുമായിരിക്കണം. നിലവില്‍ മറ്റ് ജില്ലകളില്‍ സിഡിഎസ് അക്കൗണ്ടന്‍റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിബന്ധന ബാധകമല്ല. അവര്‍ ബന്ധപ്പെട്ട ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററില്‍ നിന്ന് ശുപാര്‍ശക്കത്ത് സമര്‍പ്പിക്കണം.

ഒഴിവുകള്‍: തിരുവനന്തപുരം-4, കൊല്ലം-2, കോഴിക്കോട്-2, വയനാട്-1, കാസര്‍കോട്-1, പത്തനംതിട്ട-5, ആലപ്പുഴ -4, കണ്ണൂര്‍-2.

അപേക്ഷ ഫീസ്: 300 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ മുഖാന്തരം. ആകെ 70 മാര്‍ക്ക് എഴുത്തു പരീക്ഷയിലൂടെയും 30 മാര്‍ക്ക് അഭിമുഖത്തിലൂടെയുമാണ്. ഒബ്‌ജക്‌ടീവ് മാതൃകയിലാണ് എഴുത്തു പരീക്ഷ. പരീക്ഷാ സമയം 75 മിനിട്ട്. നവംബര്‍ ഒന്‍പതിനാണ് എഴുത്തു പരീക്ഷ. ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നു നേരിട്ടോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 25 ആണ്.

വെബ്‌സൈറ്റ്: kudumbashree.org

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗുരുവായൂര്‍ ദേവസ്വത്തില്‍ ഒഴിവ്

ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറുടെ ഒരു ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2024 ജനുവരി 1ന് 25നും 36നും മധ്യേ. സര്‍ട്ടിഫിക്കേറ്റുകളുടെയും പ്രവൃത്തി പപരിചയത്തിന്‍റെയും അസല്‍ പകര്‍പ്പുകളുമായി ദേവസ്വം ഓഫീസില്‍ കൂടിക്കാഴ്‌ചയ്‌ക്കെത്തണം. കൂടിക്കാഴ്‌ച തീയതി ഒക്‌ടോബര്‍ 23. വിശദ വിവരങ്ങള്‍ക്ക് 0487-2556335 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Also Read:'ജനകീയ ഹോട്ടലുകളുടെ സബ്‌സിഡിയിലേക്ക് 33.6 കോടി രൂപ കൂടി അനുവദിച്ചു'; മന്ത്രി എം ബി രാജേഷ്

ABOUT THE AUTHOR

...view details