തിരുവനന്തപുരം : 2024-25 അധ്യായന വർഷത്തെ ഉന്നതി വിഷൻ പ്ലസ് പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരാവണം. 2/VHSC പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ B+ ൽ കുറയാത്ത ഗ്രേഡു വാങ്ങി പാസായവർക്കും മേൽ വിഷയങ്ങളിൽ A2 ഗ്രേഡിൽ കുറയാത്ത മാർക്ക് ലഭിച്ചവരായ CBSEകാർക്കും, A ഗ്രേഡിൽ കുറയാത്ത മാർക്ക് ലഭിച്ചവരായ ICSE കാർക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു വർഷത്തേക്ക് പരമാവധി 54,000 രൂപ വരെ എൻട്രൻസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കോച്ചിങ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം അനുവദിക്കുന്നതാണ്. അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി 6 ലക്ഷം രൂപ) എൻട്രൻസ് പരിശീലന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത്/ബ്ലോക്ക് ഓഫിസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രവും +2 മാർക്ക് ലിസ്റ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്‍റെ പകർപ്പ് എന്നിവ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ 2024 ഒക്ടോബർ 25-ന് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Also Read : വിദ്യാർഥികൾക്കായി പട്ടികജാതി വികസന വകുപ്പിന്‍റെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി; അപേക്ഷയുടെ വിശദ വിവരങ്ങള്‍