മലപ്പുറം :തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകളുള്ള രണ്ട് വര്‍ഷമാണ് പ്രോഗ്രാമുകളുടെ കാലാവധി.
പ്രോഗ്രാമുകള്‍ :എംഎ ഭാഷ ശാസ്ത്രം, എംഎ മലായളം സാഹിത്യ പഠനം, എംഎ മലയാളം സാഹിത്യ രചന, എംഎ മലയാളം സംസ്‌കാര പൈതൃകം, എംഎ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, എംഎ പരിസ്ഥി പഠനം, എംഎസ്‌സി പരിസ്ഥിതി പഠനം, എംഎ വികസന പഠനവും തദ്ദേശ വികസനവും, എംഎ ചരിത്ര പഠനം, എംഎ സോഷ്യോളജി, എംഎ ചലച്ചിത്ര പഠനം, എംഎ താരതമ്യ സാഹിത്യ വിവര്‍ത്തന പഠനം. ഓരോ പ്രോഗ്രാമുകളിലും 20 പേര്‍ക്ക് പ്രവേശനമുണ്ട്.
യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എംഎസ്‌സി പരിസ്ഥിതി പഠന കോഴ്‌സിന് പ്ലസ്‌ടു തലത്തില്‍ സയന്‍സ് പഠിച്ചിട്ടുള്ള അംഗീകൃത ബിരുദം വേണം.
പ്രായം : 28 വയസ് കവിയരുത്. പട്ടികജാതി, പട്ടിക വര്‍ഗ, ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് 30 വയസുവരെ ആകാം. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരാള്‍ക്ക് പരാമവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് പ്രവേശന പരീക്ഷ എഴുതാം.