തിരുവനന്തപുരം : സംസ്ഥാന സർക്കാര്‍ സ്ഥാപനമായ കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലെ പുതിയ അദ്ധ്യയന വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്‌പോട്ട് അഡ്‌മിഷന്‍ വഴിയും കോഴ്‌സിനു ചേരാന്‍ അവസരമുണ്ട്.
ബിരുദധാരികള്‍ക്കാണ് അവസരം. httsp:/kscsa.org എന്ന വെബ് സൈറ്റില്‍ മെയ് 31 അഞ്ച് മണി വരെ രജിസ്‌ട്രേഷന്‍ നടത്താം. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 40,000 പ്ലസ് ജിഎസ്‌ടിയാണ് കോഴ്‌സ് ഫീസ്. പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്‌റ്ററി, സോഷ്യോളജി, ജ്യോഗ്രഫി, മലയാളം, പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ ഐച്‌ഛിക വിഷയങ്ങളിലാണ് ക്ലാസ്.
ഐച്‌ഛിക വിഷയങ്ങളുടെ ക്ലാസുകള്‍ സെപ്‌തംബറില്‍ ആരംഭിക്കും. 10000 രൂപയാണ് ഐച്‌ഛിക വിഷയങ്ങളുടെ കോഴ്‌സ് ഫീസ്. റെഗുലര്‍ കോഴ്‌സിനു ചേരാന്‍ സാധിക്കാത്തവര്‍ക്ക് വാരാന്ത്യ പരിശാലന ക്ലാസില്‍ ചേരാം. ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. അക്കാദമിയുടെ പരിശീലന കേന്ദ്രങ്ങള്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളിലാണുള്ളത്.