കേരളം

kerala

ETV Bharat / education-and-career

സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം: സിബിഎസ്‌ഇ ഒഴികെ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധി - HOLIDAY FOR SCHOOLS TRIVANDRUM

സമാപന ദിനത്തിലെ മത്സരങ്ങൾ കാണാന്‍ മറ്റു സ്‌കൂള്‍ വിദ്യാർഥികൾക്ക് അവസരം വേണമെന്ന ആവശ്യത്തെ തുടർന്നാണ് അവധി.

CLOSING CEREMONY KALOLSAVAM  state school art festival  kalolsavam 2025  63rd state art festival
School (ETV Bharat)

By

Published : Jan 7, 2025, 5:50 PM IST

തിരുവനന്തപുരം:63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശീല വീഴും. കലോത്സവത്തിൻ്റെ സമാപന ദിവസമായ നാളെ (ബുധൻ) തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ ഗവ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകൾക്കും നാളെ അവധിയാണ്.

കലോത്സവത്തിൻ്റെ സമാപന ദിനത്തിലെ മത്സരങ്ങൾ കാണാന്‍ മറ്റു സ്‌കൂള്‍ വിദ്യാർഥികൾക്ക് അവസരം വേണമെന്ന ആവശ്യത്തെ തുടർന്നാണ് അവധി നൽകിയത്. കലോത്സവം നടക്കുന്ന സ്‌കൂളുകൾക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും കലോത്സവം തുടങ്ങിയ ദിവസം മുതൽ അവധി നൽകിയിരുന്നു.

School Holiday (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാളെ 5 മണിക്ക് നടക്കുന്ന 63-ാമത് സംസ്ഥാന കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ ജില്ലയിലെ മുഴുവൻ പ്രഥമാധ്യാപകരും വിവിധ സബ് കമ്മിറ്റികളിൽ സേവനം ചെയ്‌ത അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

Read More: കലോത്സവ വേദിയിൽ കൗതുകമായി ഇരുളനൃത്തം; അറിയാം ഈ ഗോത്ര കലയെ - WHAT IS IRULA DANCE

ABOUT THE AUTHOR

...view details