ന്യൂഡല്‍ഹി: സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്‌തികയില്‍ നിരവധി ഒഴിവുകൾ. ക്ലര്‍ക്ക് തസ്‌തികയിലേക്കാണ് നിയമനം നടത്തുന്നത്. രാജ്യത്തുടനീളം ആകെ 13,735 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ 426 ഒഴിവുകളുണ്ട്. തമിഴ്‌നാട്ടില്‍ 336 ഒഴിവുകളുമുണ്ട്. ഡിസംബർ 17 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2025 ജനുവരി 7 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.
എവിടെ അപേക്ഷിക്കണം?
അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.
20 വയസിനും 28 വയസിനും ഇടയിൽ പ്രായമുള്ള ബിരുദധാരികള്‍ക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഡിസംബർ 31-നോ അതിന് മുമ്പോ ആയി ബിരുദ പരീക്ഷ പാസായതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എസ്ബിഐ ക്ലർക്കിന്‍റെ ശമ്പളം
എസ്ബിഐ ക്ലർക്കിൻ്റെ ശമ്പളത്തിൽ ഒന്നിലധികം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അടിസ്ഥാന ശമ്പളം, ഡിയർനസ് അലവൻസ് (ഡിഎ), ഹൗസ് റെൻ്റ് അലവൻസ് (എച്ച്ആർഎ). രാജ്യത്തിൻ്റെ പണപ്പെരുപ്പ നിരക്ക് അനുസരിച്ച് ഡിഎ ക്രമീകരിക്കപ്പെടുന്നു. എസ്‌ബിഐ ക്ലർക്കിൻ്റെ പുതുക്കിയ ശമ്പള സ്‌കെയിൽ 17900-1000/3-രൂപ 20900-1230/3-രൂപ 24590-1490/4-രൂപ 30550-1730/7-രൂപ 42600-3270/1/30-41900-3270/1-30 രൂപ- -രൂപ 47920. പ്രാരംഭ അടിസ്ഥാന ശമ്പളം 19900 രൂപയാണ്.
എന്തൊക്കെ കടമ്പകള്‍?
പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും അവസാന ഘട്ട ഭാഷാ പ്രാവീണ്യ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
1 മാര്‍ക്കിന്‍റെ 100 ചോദ്യങ്ങളായിരിക്കും പ്രാഥമിക പരീക്ഷയിൽ ഉണ്ടാവുക. 1 മണിക്കൂർ ആണ് ദൈർഘ്യം. ജനറല്‍/ഫിനാന്‍ഷ്യല്‍ അവേര്‍നെസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിട്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയായിരിക്കും പരീക്ഷയ്ക്ക് ചോദിക്കുക. ശ്രദ്ധിക്കുക, ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാർക്കിന്‍റെ നെഗറ്റീവ് മാർക്ക്ഉണ്ടാകും
2 മണിക്കൂർ 40 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് മെയിൻ പരീക്ഷ. ആകെ 190 ചോദ്യങ്ങളുണ്ടാകും. 200 മാർക്കിലാണ് പരീക്ഷ. ജനറൽ/ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയാകും ചോദിക്കുക.