ഹൈദരാബാദ് :വ്യോമസേനയിൽ അഗ്നിവീർ (അഗ്‌നിവീർവായു) സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഓൺലൈനായി ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം. https://agnipathvayu.cdac.inഎന്ന വെബ് പോർട്ടലിലൂടെയാണ് അപേക്ഷ നൽകേണ്ടത്.
പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുംഇടയിൽ ജനിച്ചവരായിരിക്കണം.
ശാസ്ത്ര ഇതര വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ഇന്‍റര്‍ മീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയമാണ് യോഗ്യത. അല്ലെങ്കിൽ ദ്വിവത്സര വൊക്കേഷണൽ കോഴ്സിൽ 50 ശതമാനം മാർക്കോടെ വിജയം നേടിയവരാകണം അപേക്ഷകര്‍. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഓൺലൈൻ പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, ആരോഗ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക് അദ്യോഗാര്‍ത്ഥികള്‍ക്ക് https://agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ് പോർട്ടല്‍ സന്ദര്‍ശിക്കാം .
വിദ്യാഭ്യാസ യോഗ്യത:
ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അഗ്നി വീര്‍ റിക്രൂട്ട് മെന്‍റിന് അപേക്ഷിക്കാം.
(a) ശാസ്ത്രവിഷയങ്ങളിൽ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ :അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ ജയിച്ചവരാകണം. ഇംഗ്ലീഷില്‍ പ്രത്യേകമായി 50% മാര്‍ക്കോടെ ഇന്‍റര്‍ മീഡിയറ്റ് / പ്ലസ് ടു / തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ അംഗീകൃത പോളി ടെക്നിക്കില്‍ നിന്നുള്ള ത്രിവല്‍സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ മൊത്തം 50% മാര്‍ക്കോടെ വിജയിച്ചവരാകണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്‍റേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ ടെക്നോളജി എന്നീ ട്രേഡുകളില്‍ പാസായവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷില്‍ പ്രത്യേകമായി 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം. ഡിപ്ലോമ കോഴ്സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍ ഇന്‍റര്‍ മീഡിയറ്റ്/മെട്രിക്കുലേഷനില്‍ 50% മാര്‍ക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്/കൗണ്‍സിലുകളില്‍ നിന്ന് കണക്ക്, ഫിസിക്സ് വിഷയങ്ങളില്‍ മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് വിജയിച്ചിരിക്കണം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
(b) ശാസ്ത്ര ഇതര വിദ്യാര്‍ഥികള്‍ :കേന്ദ്ര / സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ പ്രത്യേകമായി 50% മാര്‍ക്കോടെയും ഇന്‍റര്‍ മീഡിയറ്റ് അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് അല്ലെങ്കില്‍ കൗണ്‍സിലുകളില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷിന് മാത്രമായി അമ്പത് ശതമാനം മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് വിജയിച്ചിരിക്കണം. വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍ ഇന്‍റര്‍ മീഡിയറ്റ് അല്ലെങ്കില്‍ മെട്രിക്കുലേഷനില്‍ 50% മാര്‍ക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം.
ശാസ്ത്ര വിഷയ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാസ്ത്ര ഇതര വിഷയ പരീക്ഷകളിലും പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ ഇവര്‍ക്ക് സയന്‍സ്, സയന്‍സ് ഇതര വിഷയങ്ങളുടെ പരീക്ഷയില്‍ ഒറ്റ സിറ്റിങ്ങില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
കായിക ക്ഷമത:ആറു മിനിറ്റ് 30 സെക്കന്‍ഡിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ 10 പുഷ്-അപ്പുകള്‍, 10 സിറ്റ്-അപ്പുകള്‍, 20 സ്‌ക്വാറ്റുകള്‍ എന്നിവയും പൂര്‍ത്തിയാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കണം.
രാജ്യത്ത് ഇന്തയന്‍ വ്യോമ സേനയുടെ അഗ്‌നിപഥ് പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും അഗ്‌നിവീര്‍ വായു സേനയുമായിബന്ധപ്പെട്ട രജിസ്ട്രേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. ഡാറ്റയുടെ ഡിജിറ്റലൈസേഷനും നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. അഗ്‌നിവീര്‍ വായു സേന വിഭാഗത്തിന്‍റെ ആദ്യ ബാച്ച് 2743 അഗ്‌നിവീര്‍ വായു സേന കാഡറ്റുകളും 145 അഗ്‌നിവീറുകളും (സൈനികരല്ലാത്തവര്‍) അടക്കം 2888 പേര്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി ഇതിനകം തന്നെ വിവിധ വ്യോമ സേനാ ബേസുകളിലേക്ക് നിയമിക്കപ്പെട്ടു.