കേരളം

kerala

ETV Bharat / education-and-career

എതിരാളികളില്ലാത്ത ജൈത്രയാത്ര; 12-ാം തവണയും കപ്പുയര്‍ത്തി പാലക്കാട് ഗുരുകുലം - PALAKKAD GURUKULAM VICTORY

171 പോയിന്‍റുമായാണ് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ALATHUR BSS GURUKULAM KALOLSAVAM  KERALA SCHOOL KALOLSAVAM 2025  ആലത്തൂർ ബിഎസ്എസ് ഗുരുകുലം  സംസ്ഥാന സ്‌കൂള്‍ കലോത്സവം കപ്പ്  KALOLSAVAM 2025
ALATHUR BSS GURUKULAM HSS (ETV Bharat)

By ETV Bharat Kerala Team

Published : Jan 8, 2025, 7:21 PM IST

തിരുവനന്തപുരം : ആർത്തു വിളിച്ചും കൊടി തോരണങ്ങൾ വീശിയും കലകളുടെ രാജാവായാണ് അനന്തപുരിയിലെ പ്രധാന വേദിയിലേക്ക് അവർ എത്തിയത്. കഴിഞ്ഞ 11 വർഷമായി തുടരുന്ന ഓവറോൾ ജേതാക്കൾ പട്ടം മറ്റാർക്കും കൈമാറാതെ പതിവ് ജൈത്രയാത്ര ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഇത്തവണയും തെറ്റിച്ചില്ല.

അനന്തപുരിയിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും ഒന്നാം സ്ഥാനം ഗുരുകുലം തന്നെ നേടിയെടുത്തു. 171 പോയിന്‍റുമായാണ് പാലക്കാട്‌ ജില്ലയിലെ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഇത്തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്‌കൂളിന്‍റെ ആഹ്ളാദ പ്രകടനം (ETV Bharat)

അധ്യയന വർഷാരംഭം തന്നെ തുടങ്ങുന്ന പരിശീലനങ്ങൾ....

ഓരോ വർഷവും കടന്നുപോകും. പഠന കാലം തീരുമ്പോൾ ഓരോ കലാപ്രതിഭകളും സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞു പോകും. പക്ഷേ ആലത്തൂരിന്‍റെ ആ കലാകായിക പ്രതാപം തിളക്കം മങ്ങാതെ കടന്നു പോകുന്നതിൽ ചിലരുടെ കഠിനാധ്വാനങ്ങൾ ഉണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആ അധ്വാനത്തെ കുറിച്ച് അധ്യാപകൻ കൂടിയായ പ്രസാദ് ഇങ്ങനെ പറയുന്നു. 'ജൂൺ മാസത്തിൽ തുടങ്ങുന്ന പരിശീലനം ആണ്. പ്രധാന അധ്യാപകനും മറ്റ് അധ്യാപകരും സ്‌കൂൾ ജീവനക്കാരും കുട്ടികളും രാപകലില്ലാതെ പഠനങ്ങൾക്ക് ചോർച്ച വരാതെ ഒരു കലോത്സവ കാലത്തെ കാത്തിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വിജയത്തിനായി കഠിനമായി പ്രയത്നിക്കും. അതിനു കിട്ടിയ ഫലം ആണ് തുടർച്ചയായ ഈ നേട്ടങ്ങൾ. കായിക മികവിനും കലാ മികവിനും വേണ്ടി മറ്റു സ്‌കൂളുകളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും തെരഞ്ഞു പിടിച്ച് വിദ്യാർഥികളെ സ്‌കൂളുകളിലേക്ക് കണ്ടെത്തുന്ന കാലത്താണ് ആലത്തൂരിന്‍റെ മാജിക്‌ പോരാട്ടങ്ങളും വിജയങ്ങളും. ഓരോ അധ്യയന വർഷത്തിലും വിദ്യാർഥികൾ ചേരുമ്പോൾ തന്നെ കലാകായിക പങ്കാളിത്തം വിദ്യാലയം ഉറപ്പിക്കും. അതിനെ രാകി മിനുക്കിയാണ് വിജയങ്ങളുടെ തലപ്പത്തേക്ക് ഓരോ വർഷവും എത്തിച്ചത്.'

അപ്പീലുകളിലും ജയം ആലത്തൂരിനൊപ്പം

സബ്‌ജില്ലാ - ജില്ലാ തലങ്ങളിലൊക്കെയും ആവേശത്തോടെ തന്നെയാണ് അവർ കളത്തിൽ ഇറങ്ങിയത്. നിരവധി വെല്ലുകിളികളെ അതിജീവിച്ചു, നിരവധി അപ്പീലുകളിലൂടെയും അവർ കടന്നു പോയി. ഡി ഡി അനുവദിച്ച രണ്ട് അപ്പീലും കോടതി അനുവദിച്ച ഒരു അപ്പീലിലും എതിരാളികളെ കടത്തി വെട്ടിയാണ് മത്സരിച്ച ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഒന്നാം സ്ഥാനം കൈവിട്ടതിലെ സങ്കടം മറച്ചു വയ്‌ക്കാതെ ആലത്തൂർ ബിഎസ്എസ് ഗുരുകുലം

ഫോട്ടോ ഫിനിഷിൽ കിരീടം നഷ്‌ടപ്പെട്ടത്തിൽ ബിഎസ്എസിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ സങ്കടം ഉണ്ട്. സ്വന്തം ജില്ലയ്ക്ക് ആയി 171 മാർക്ക് നേടിയിട്ടും അവർക്ക് അവസാന ലാപ്പിൽ കിരീടം നഷ്‌ടമായി. അവസാനം വിധി നിർണയിച്ച മത്സരത്തിൽ പാലക്കാട് ജില്ലക്ക് അപ്പീലിലൂടെ സി ഗ്രേഡ് ബി ഗ്രേഡിലേക്ക് ഉയർത്തി ഒന്നാം സ്ഥാനം പങ്കുവയ്‌ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഗുരുകുലത്തിലെ അധ്യാപകർ.

Also Read:കപ്പടിച്ച് തൃശൂർ; കലാകിരീടം ചൂടുന്നത് കാൽനൂറ്റാണ്ടിന് ശേഷം

ABOUT THE AUTHOR

...view details