കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി-സി) വിദ്യാർഥികൾക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങിൽ ഇരട്ട ബിരുദാനന്തര ബിരുദം നൽകുന്നതിന് കോഴിക്കോട് എൻഐടിയും നോർത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റിയുമായി (യുഎൻടി) ആർട്ടിക്കുലേഷൻ കരാറിൽ ഒപ്പുവച്ചു.
ഈ പങ്കാളിത്തം കോഴിക്കോട് എൻഐടിയിലെ ബയോസയൻസ് ആൻഡ് എഞ്ചിനീയറിങ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ബയോ എഞ്ചിനീയറിങ്ങിൽ എംടെക്കും യുഎൻടിയിൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങിൽ എംഎസും നേടാനുള്ള അവസരം നൽകുന്നു.
ഈ പ്രോഗ്രാമിന് കീഴിൽ, വിദ്യാർഥികൾ എൻഐടിയിൽ ഒരു വർഷത്തെ കോഴ്‌സ് വർക്ക് പൂർത്തിയാക്കുകയും തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള യുഎൻടിയിൽ ഒരു വർഷത്തെ പഠനവും തീസിസ് വർക്കും പൂർത്തിയാക്കുകയും ചെയ്യും. ഈ കരാർ തടസങ്ങളില്ലാത്ത ക്രെഡിറ്റ് കൈമാറ്റങ്ങൾ സുഗമമാക്കുകയും അന്തർദ്ദേശീയ അവസരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നതോടൊപ്പം ബയോ എഞ്ചിനീയറിങ്ങിൽ വിപുലമായ വൈദഗ്ധ്യം നേടാൻ വിദ്യാർഥികളെ പ്രാപ്‌തരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും