കോഴിക്കോട്: തൊഴിൽ രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം തേടാൻ 'ഉദ്യോഗജ്യോതി' പദ്ധതിയുമായി കോഴിക്കോട് ജില്ല ഭരണകൂടം. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ഇടപെടലുകൾക്കാണ് തുടക്കമിടുന്നത്. തൊഴിൽ ദാതാക്കളെയും അന്വേഷകരെയും അഭിസംബോധന ചെയ്യുകയാണ് 'ഉദ്യോഗജ്യോതി' എന്ന പദ്ധതി വഴി നടപ്പാക്കുന്നത്. ജോലി തേടി അലയുന്നവർക്കും ജോലിക്കാരെ ആവശ്യമുള്ളവർക്കും വലിയ തരത്തിൽ പദ്ധതി ഉപകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ETV Bharat / education-and-career
തൊഴിൽ രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം; ‘ഉദ്യോഗജ്യോതി’ പദ്ധതിയുമായി കോഴിക്കോട് ജില്ല ഭരണകൂടം - Udyogajyoti Scheme - UDYOGAJYOTI SCHEME
ഉദ്യോഗജ്യോതി പദ്ധതി തൊഴിൽ തേടി അലയുന്നവർക്കും ജോലിക്കാരെ ആവശ്യമുള്ളവർക്കും ഉപകരിക്കപ്പെടും.
ഉദ്യോഗജ്യോതി പദ്ധതിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം (ETV Bharat)
Published : Jul 25, 2024, 7:00 AM IST
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മലബാർ ചേമ്പർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ്, കേരള നോളജ് ഇക്കണോമി മിഷൻ, എംപ്ലോയബലിറ്റി സെന്റർ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ്, അസാപ്, കോളജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രാഥമിക ഘട്ട പദ്ധതി നടപ്പാക്കുക.
Also Read:ആദ്യ ജോലിയിലെ ആദ്യ മാസം 'ഇരട്ടി ശമ്പളം'; തൊഴിൽ മേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങൾ ഇങ്ങനെ