ഹൈദരാബാദ് :പരമ്പരാഗത പഠന രീതികളിൽ നിന്ന് മാറി അധ്യാപനത്തില്‍ വിപ്ലവം സൃഷ്‌ടിച്ച ഒരുപിടി സർക്കാർ സ്‌കൂൾ അധ്യാപകരുടെ കാലഘട്ടത്തിലാണ് പുതിയൊരു അധ്യാപക ദിനം എത്തുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, മത്സരം രൂക്ഷമായിരിക്കുന്ന ഒരിടത്ത്, സർഗാത്മകതയും നൂതനത്വവും വളരെ പ്രധാനമാണ്. വൈദഗ്ധ്യം, ജിജ്ഞാസ, സ്ഥിരോത്സാഹം എന്നിവ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഇന്ന് അത്യന്താപേക്ഷിതമാണ്.
ഈ ഗുണങ്ങളൊക്കെയും നന്നേ ചെറുപ്പത്തില്‍ അധ്യാപകരാല്‍ കൈവരിക്കപ്പെടുന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ലോകത്തോട് ചേർന്നുനിൽക്കാൻ, ചില അധ്യാപകർ പരമ്പരാഗത രീതികൾക്കപ്പുറത്തേക്ക് സഞ്ചരിക്കുകയും ചെയ്‌തു.
ഹാൻഡ്-ഓൺ ലേണിങ്: പര്യവേഷണം പ്രോത്സാഹിപ്പിക്കുന്നു
പ്രത്യേകത: പ്രാക്‌ടിക്കല്‍ പ്രോജക്‌ടുകളിലൂടെ പഠിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണിത്. ഡ്രോണുകളും റോബോട്ടുകളും ഉള്‍പ്പടെ നൂതന സാങ്കേതിക വിദ്യകള്‍ സ്വയം നിര്‍മിച്ച് വിദ്യാർഥികൾ മേഖലയില്‍ പ്രാവീണ്യമുള്ളവരാകും.
വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങൾ വിശദീകരിക്കുന്ന ഉപകരണം എന്നതിനപ്പുറത്തേക്ക് അധ്യാപകര്‍ നീങ്ങേണ്ടതുണ്ടെന്ന് സൂര്യപേട്ട് ജില്ലയിലെ ഇമാംപേട്ട് ആദർശ് സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ കോഡി ലിംഗയ്യ പറയുന്നു. 'ലേണിങ് ബൈ ഡൂയിങ്' സംവിധാനത്തിലൂടെ നൂതനമായ പ്രോജക്‌ടുകൾ സൃഷ്‌ടിക്കാൻ അടൽ തിങ്കറിങ് ലാബ് (എടിഎൽ) സ്‌കീം ലിങ്കയ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. വർഷങ്ങളായി അദ്ദേഹത്തിന്‍റെ വിദ്യാർഥികൾ ഡ്രോണുകൾ, റോബോട്ടുകൾ എന്നിവ വികസിപ്പിക്കുന്നതില്‍ പ്രാവീണ്യം നേടുന്നുണ്ട്. പാൻഡെമിക് സമയത്ത് മരുന്നുകൾ എത്തിക്കുന്നതിനുള്ള റോബോട്ട് ഉൾപ്പെടെ നിരവധി കണ്ടുപിടുത്തങ്ങളിൽ അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥികള്‍ പ്രവർത്തിച്ചിട്ടുണ്ട്. ഡ്രെയിനേജ് ക്ലീനിങ് ഉപകരണവും സ്‌മാർട്ട് ബ്ലൈൻഡ് സ്റ്റിക്കും പോലെയുള്ള അവരുടെ നൂതനാശയങ്ങൾ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
റിയൽ വേൾഡ് പ്രോജക്‌ടുകൾ: സമൂഹത്തെ മനസിലാക്കിയുള്ള പഠനരീതി