തിരുവനന്തപുരം: കേരളത്തിലെ ആദ്യ കേരള സയൻസ് സ്ലാമിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലുമാണ് സർവകലാശാലകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും ശാസ്ത്ര വിദ്യാഭ്യാസ സംരംഭമായ ക്യൂരിഫൈയുടേയും സഹകരണത്തോടെ ‘കേരള സയൻസ് സ്ലാം 2024’ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്ലാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റും നല്‍കും. പുതിയ സയൻസ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ലളിതവും ആകർഷകവുമായി സയൻസ് പറയാനുള്ള കഴിവ് ഗവേഷകരിൽ വളർത്താനുമായി വികസിത രാജ്യങ്ങളിൽ സംഘടിപ്പിക്കാറുള്ള പരിപാടിയാണ് സയൻസ് സ്ലാം. ഗവേഷകർ സ്വന്തം ഗവേഷണ വിഷയം പത്ത് മിനുട്ടിൽ ഫലപ്രദമായി അവതരിപ്പിക്കുകയാണ് വേണ്ടത്.