തിരുവനന്തപുരം: 63ആമത് കേരള സ്‌കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയാകും. സെൻട്രൽ സ്റ്റേഡിയത്തിലെ എംടി, നിള വേദിയിൽ രാവിലെ 9:30ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഇതേ വേദിയിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെ തിരുവാതിര ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വഴുതക്കാട് ഗവൺമെൻ്റ് വിമൻസ് കോളജിലെ പെരിയാർ വേദിയിൽ രാവിലെ 9.30ന് ഹൈ സ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തം ആരംഭിക്കും. തുടർന്ന് ഹൈ സ്കൂൾ വിഭാഗം കോൽക്കളി 2 മണിക്ക് നടക്കും. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ ഹൈ സ്കൂൾ വിഭാഗം ദഫ്‌മുട്ട് തുടങ്ങും. തുടർന്ന് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം അരങ്ങേറും. കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ രാവിലെ 9:30ന് ഹൈ സ്കൂൾ വിഭാഗം ചവിട്ടുനാടകം അരങ്ങേറും.
ഗവൺമെൻ്റ് എച്ച്എസ്എസ് മണക്കാടിലെ കരമനയാർ വേദിയിൽ രാവിലെ 9:30ന് ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെ കേരളനടനവും ഉച്ചതിരിഞ്ഞ് 2 മണിക്ക് ഹൈസ്‌കൂൾ വിഭാഗം പരിചമുട്ടും നടക്കും. പാളയം സെൻ്റ് ജോസഫ് എച്ച്എസ്എസിലെ ഭവാനി നദി വേദിയിൽ രാവിലെ 9.30ന് ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മിമിക്രിയും ഉച്ചയ്ക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രിയും നടക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യം അരങ്ങേറും.