തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി /മെഡിക്കൽ /മെഡിക്കൽ അനുബന്ധ മേഖലകളിലേക്ക് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചു. 2024 ഏപ്രില്‍ 17 വൈകിട്ട് 5 വരെ അപേക്ഷിക്കാം. അപേക്ഷകള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വൈബ് സെറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്.
- മെഡിക്കല്‍ കോഴ്‌സുകള്‍:എംബിബിഎസ്, ബിഡിഎസ്, ഹോമിയോ, ആയുര്‍വേദ, സിദ്ധ, യുനാനി
- മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍: ബിഎസ്എസി ഓണേഴ്‌സ് (അഗ്രികള്‍ച്ചര്‍), ബിഎസ്‌സി ഓണേഴ്‌സ് (ഫോറസ്ട്രി), ബിഎസ്‌സി ഓണേഴ്‌സ് (കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്ങ്), ബിഎസ്‌സി ഓണേഴ്‌സ് (ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്‍റ്‌ൽ സയന്‍സ്), ബി ടെക് ബയോടെക്‌നോളജി (കാര്‍ഷിക സര്‍വ്വകലാശാല), ബിവിഎസ്‌സി ആന്‍ഡ് ആനിമല്‍ ഹസ്‌ബെന്ഡഡറി (വെറ്റിനറി), ബിഎഫ്‌എസ്‌സി (ഫിഷറീസ്)
- എന്‍ജിനീയറിങ്ങ് കോഴ്‌സുകള്‍:ബി ടെക് (എപിജെ അബ്‌ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല, ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വ്വകലാശാലകളിലെ ബിടെക് പ്രോഗ്രാമുകള്‍),
- ബി ആര്‍ക്ക് (ആര്‍ക്കിടെക്‌ചര്‍)
- ബി ഫാം (ഫാര്‍മസി)
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍
പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോഴ്‌സുകളെ മെഡിക്കല്‍, എന്‍ജിനീയറിങ്ങ്, ആര്‍ക്കിടെക്‌ചര്‍, മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ്, ഫാര്‍മസി എന്നിങ്ങനെ 4 സ്ട്രീമുകളിലായി തരം തിരിച്ചിട്ടുണ്ട്. അപേക്ഷിക്കുമ്പോള്‍ പരിഗണിക്കേണ്ട സ്ട്രീമുകള്‍ മാത്രം തെരഞ്ഞെടുത്താല്‍ മതി. ബ്രാഞ്ചുകള്‍, പ്രോഗ്രാമുകള്‍ എന്നിവ തെരഞ്ഞെടുക്കേണ്ടതില്ല. ഒരാള്‍ക്ക് പരമാവധി 4 സ്ട്രീമുകളിലേക്ക് അപേക്ഷിക്കാം. ഒരു സ്ട്രീമിലേക്ക് അപേക്ഷിച്ചാലും 4 സ്ട്രീമിലേക്ക് അപേക്ഷിച്ചാലും ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. എന്നാല്‍ ഏതൊക്കെ സ്ട്രീമുകളിലേക്ക് പരിഗണിക്കണം എന്ന് രേഖപ്പെടുത്തിയിരിക്കണം.