ന്യൂഡല്‍ഹി: KEAM 2024 പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ (CEE) ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in പ്രസിദ്ധീകരിച്ചു. കേരള എഞ്ചിനീയറിംഗ് ആർക്കിടെക്‌ചർ മെഡിക്കൽ (KEAM) പ്രവേശന പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഉത്തരസൂചികകൾ ഡൗൺലോഡ് ചെയ്യാം.
ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, '2024 ജൂൺ 5 മുതൽ 10 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും, 2024-25 അധ്യയന വർഷത്തേക്കുള്ള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സിനായുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത (CBT) പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതെങ്കിലും ഉത്തരം സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ടെങ്കില്‍ ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതിനെ പിന്തുണയ്‌ക്കുന്ന രേഖകളും ഒരു ചോദ്യത്തിന് 100 രൂപ ഫീസും സഹിതം സമർപ്പിക്കേണ്ടതുണ്ട്. പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്.