തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള തിരുവനന്തപുരം ആസ്ഥാനമായ കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ മെയ് 15 വരെ സ്വീകരിക്കും.
പ്രോഗ്രാമുകള്‍
- എം ടെക്: 60 ശതമാനം മാര്‍ക്കോടെ അംഗീകൃത ബിടെക്, എംഎസ്എസി, എംസിഎ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
- എംസിഎ: വിവിധ സ്‌പെഷ്യലൈസേഷനുകളുടെ വിശദ വിവിരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍.
- എംബിഎ- ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍ (റെഗുലര്‍ പ്രോഗ്രാമും വര്‍ക്കിംഗ് പ്രൊഫഷണല്‍സിനുളള പ്രോഗ്രാമും.
- പിജി ഡിപ്ലോമ ഇന്‍ എംആര്‍ഐ (മാഗ്നറ്റിക് റസണന്‍സ് ഇമേജിംഗ്) ടെക്‌നോളജി
- പിഎച്ച്ഡി ഫുള്‍ ടൈം റെഗുലറും പാര്‍ട് ടൈം റഗുലറും (ഇന്‍ഡസ്ട്രി റെഗുലര്‍ പ്രോഗ്രാമുകള്‍)