ന്യൂഡല്‍ഹി :ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഒരിക്കല്‍ കൂടി അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടി. ഓപ്പണ്‍, വിദൂര, ഓണ്‍ലൈന്‍ കോഴ്‌സുകളാണ് ഇഗ്‌നോ നല്‍കുന്നത്. ഈ മാസം 20വരെയാണ് അപേക്ഷ തീയതി നീട്ടിയത്.
എക്‌സ് ഹാന്‍ഡിലിലൂടെയാണ് ഇഗ്‌നോ തീയതി നീട്ടിയ കാര്യം അറിയിച്ചത്. 200 ഓളം ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പിജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഇഗ്‌നോ നടത്തുന്നത്. താത്പര്യമുള്ളവര്‍ക്ക് ഈ മാസം 20 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.
നേരത്തെ ഈമാസം പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി നല്‍കിയിരുന്നു. ഇതിപ്പോള്‍ ഏഴാം തവണയാണ് കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കാനുള്ള സമയം നീട്ടി നല്‍കുന്നത്. നേരത്തെ ജൂണ്‍ 30, ജൂലൈ 15, ജൂലൈ 31, ഓഗസ്റ്റ് 14, ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 10, സെപ്റ്റംബര്‍ 20 തീയതകളാണ് നീട്ടി നല്‍കിയത്.
നിലവിലുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ട്, മൂന്ന് വര്‍ഷങ്ങളിലേക്കുള്ള രജിസ്ട്രേഷന്‍ പുതുക്കാനുള്ള സമയവും ഈ മാസം വരെ നീട്ടി നല്‍കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പഠന സാമഗ്രികള്‍ ഓണ്‍ലൈനായി കൈപ്പറ്റണം
പഠനത്തിനുള്ള സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി കൈപ്പറ്റണം. ഒഡിഎല്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശന പോര്‍ട്ടലായ https://ignouadmission.samarth.edu.in/ വഴി അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി https://ignouiop.samarth.edu.in/ എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയ അപേക്ഷകര്‍ക്ക് പുതിയ രജിസ്ട്രേഷന്‍ ആവശ്യമാണ്. തെരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയിരിക്കണം.
അപേക്ഷ സമര്‍പ്പിക്കും മുമ്പ് നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണം
അപേക്ഷ സമര്‍പ്പിക്കും മുമ്പ് ഇഗ്നോ വിവിധ വിഷയങ്ങളില്‍ നല്‍കുന്ന കോഴ്‌സുകളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ എല്ലാം കൃത്യമായി വായിച്ച് മനസിലാക്കണം. ബിരുദാനന്തര കോഴ്‌സുകള്‍, ബിരുദ കോഴ്‌സുകള്‍, പിജി ഡിപ്ലോമകള്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍, ബോധവത്കരണ തല കോഴ്‌സുകള്‍ തുടങ്ങിയവയാണ് ഇഗ്‌നോ നല്‍കുന്നത്.
Also Read:ബയോമെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഇനി ഇരട്ട ബിരുദാനന്തര ബിരുദം; കോഴിക്കോട് എൻഐടിയും നോർത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റിയും കരാറിൽ ഒപ്പുവച്ചു