കേരളം

kerala

ETV Bharat / education-and-career

ഇഷ്‌ടമുള്ള ജോലി ലഭിക്കണോ ?; ഈ അഞ്ച് കാര്യങ്ങൾ ചെയ്‌തു നോക്കൂ - WAYS DO TO GET JOB - WAYS DO TO GET JOB

എല്ലാമേഖലയിലും വളരെയധികം മത്സരമുള്ള ഈ കാലത്ത് ജോലി ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഇഷ്‌ട ജോലി എളുപ്പത്തിൽ തന്നെ നേടുവാൻ സാധിക്കുമെന്ന് വിദഗ്‌ധർ പറയുന്നു.

കരിയർ ഗൈഡൻസ്  STEPS TO GET JOB  CAREER GUIDANCE  ജോലി ലഭിക്കാനുളള ടിപ്പുകൾ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 3, 2024, 5:44 PM IST

Updated : Jul 3, 2024, 5:55 PM IST

ഹൈദരാബാദ്: എല്ലാത്തിലും മത്സരമുളള ഈ ലോകത്ത് എല്ലാ യോഗ്യതകളും ഉണ്ടെങ്കിലും ഇഷ്‌ടമുള്ള ജോലി നേടുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. ചിലർക്ക് ക്യാമ്പസ് പ്ലെയ്‌സ്‌മെന്‍റുകള്‍ വഴി ജോലി ലഭിക്കും. എന്നാൽ ബാക്കിയുള്ളവർ അവരുടെ പ്രയത്നത്തിനനുസരിച്ച് ക്ഷമയോടെ കാത്തിരിക്കുകതന്നെ വേണം.

ഒരു ജോലി അന്വേഷിക്കുന്ന പ്രക്രിയയിൽ നിരവധി ഉയർച്ചകളും താഴ്‌ചകളും നിരവധി ബുദ്ധിമുട്ടുകളും ഉണ്ട്. ചിലർക്ക് എല്ലാ യോഗ്യതകളും ഉണ്ടെങ്കിലും ചില തെറ്റുകൾ സംഭവിക്കുന്നു. അവയെ തരണം ചെയ്‌തുകഴിഞ്ഞാൽ ജോലി കിട്ടാൻ പ്രയാസമില്ല. കേരളത്തിലെ പ്രമുഖ ജോബ് ട്രെയിനറും മോട്ടിവേറ്ററുമായ രമേഷ് പറയുന്നു....

* നിങ്ങളുടെ ബയോഡാറ്റ എപ്പോഴും കാലികമായിരിക്കണം. ഏത് അഭിമുഖത്തിന് അയച്ചാലും ജോലിയുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്താൻ മറക്കരുത്. ഏത് ജോലിക്കാണോ നിങ്ങൾ അപേക്ഷിക്കുന്നത് അതിനുവേണ്ട ഏറ്റവും പ്രസക്തമായ കാര്യങ്ങൾ ഹൈലൈറ്റ് ചെയ്യുക, കീവേഡുകൾ എന്നിവ ചേർക്കുക, അനുയോജ്യമല്ലാത്ത കാര്യങ്ങൾ നീക്കം ചെയ്യുക അല്ലെങ്കിൽ അവയുടെ പ്രാധാന്യം കുറയ്‌ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളുടെ ബയോഡാറ്റയിൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക.

പക്ഷേ പലരും ഒരു ബയോഡാറ്റ മാത്രം എല്ലാ ജോലികൾക്കും അയച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ആറ് മാസമോ ഒരു വർഷമോ ആയാലും ഈ ബയോഡാറ്റയിൽ മാറ്റം വരുത്തുന്നില്ല. ഒരു നല്ല ജോലി നേടാനുള്ള നല്ലൊരു വഴിയാണ് ബയോഡാറ്റയിൽ അപ്പപ്പോൾ മാറ്റം വരുത്തി നിലനിർത്തുന്നത്.

* സോഫ്റ്റ്‌വെയർ കമ്പനികളുടെ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളുടെ കരിയർ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്‌ത് വക്കുന്നത് ശീലമാക്കുക. ആ കമ്പനികളെക്കുറിച്ച് ഓൺലൈനിൽ സെർച്ച് ചെയ്യുകയും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പതിവായി പരിശോധിക്കുകയും ചെയ്യുക. ഇതുവഴി ആ കമ്പനികളിലെ ഏതെങ്കിലും ഒഴിവുകളെക്കുറിച്ചുളള നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് വരും. അതിനനുസരിച്ച് നിങ്ങളുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികൾക്ക് നിങ്ങൾക്ക് അപേക്ഷിക്കുവാൻ സാധിക്കും.

* പ്രശസ്‌ത കമ്പനികൾ നടത്തുന്ന തൊഴിൽ മേളകളിൽ പങ്കെടുക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ മികച്ച അവസരങ്ങൾ ലഭിക്കുവാനുളള സാധ്യതകൾ കൂടുതലാണ്. ഹാക്കർ എർത്ത്, ഡി ടു സി തുടങ്ങിയ കമ്പനികൾ പലപ്പോഴും ഇത്തരം തൊഴിൽമേളകൾ സംഘടിപ്പിക്കാറുണ്ട്. ഹാക്കത്തോണുകൾ, ഹ്രസ്വകാല കോഡിംഗ് മേളകൾ മുതലായവയിൽ പങ്കെടുക്കുന്നത് ഉറപ്പാക്കുക. മേളകൾ സംഘടിപ്പിക്കുന്ന കമ്പനികളിൽ നിന്ന് നേരിട്ട് അഭിമുഖങ്ങൾക്കുള്ള കോളുകൾ ലഭിക്കാൻ ഇത് വഴി നിങ്ങൾക്ക് അവസരം ലഭിക്കും.

* ഇന്നത്തെ തൊഴിൽ വിപണിയിൽ ആളുകളുമായി കോൺടാക്റ്റുകൾ ഉളളത് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. അതിനാൽ, കോൺടാക്റ്റുകൾ ഉണ്ടാക്കിയെടുക്കുന്നത് വളരെയധികം പ്രധാന്യമുളള കാര്യം തന്നെയാണ്. പ്രത്യേക പരിപാടികളിൽ പങ്കെടുക്കുന്നതിലൂടെ കോൺടാക്റ്റുകൾ വർധിക്കുവാൻ നമ്മെ സഹായിക്കും.

* തിരസ്‌കരണത്തെ ചെറുക്കാനുള്ള കഴിവ് വളർത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ പല കമ്പനികളിലും അപേക്ഷിച്ചാലും, നിങ്ങൾക്ക് ജോലി കിട്ടണമെന്നില്ല. പരാജയങ്ങൾക്ക് മുന്നിൽ തളരാതെ നിങ്ങളുടെ ശ്രമങ്ങളുമായി മുന്നോട്ട് പോയാൽ ഫലം തീർച്ചയായും ലഭിക്കുകതന്നെ ചെയ്യും.

Also Read:ജോലി നേടാം മികച്ച പാക്കേജുകളോടെ; കാമ്പസ് പ്ലെയ്‌സ്‌മെന്‍റുകളില്‍ ശ്രദ്ധിക്കാന്‍ നിരവധി കാര്യങ്ങള്‍, അറിയേണ്ടതെല്ലാം

Last Updated : Jul 3, 2024, 5:55 PM IST

ABOUT THE AUTHOR

...view details